കോട്ടയം മെഡിക്കൽ കോളജിൽ മഴ പെയ്താൽ നനയേണ്ട ഗതികേടിൽ കൂട്ടിരിപ്പുകാർ; കാർഡിയോളജി വിഭാഗത്തിലെ ദുരത്തെക്കുറിച്ച് രോഗിയുടെ ബന്ധുക്കൾ പറയുന്നത് ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ഴ പെ​യ്യ​രു​തെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ പ്രാ​ർ​ഥ​ന. മ​ഴ പെ​യ്താ​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ കാ​ര്യം ക​ഷ്ട​ത്തി​ലാ​വും. മ​ഴ​യും കാ​റ്റും ഉ​ണ്ടാ​കു​ന്പോ​ൾ വെ​ള്ളം അ​ടി​ച്ചു​ക​യ​റു​ന്ന​താ​ണ് ഇ​വി​ടെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്.

വ​രാ​ന്ത​യി​ലാ​ണ് രോ​ഗി​ക​ളു​ടെ കൂ​ട്ട​ിരി​പ്പു​കാ​ർ​ക്ക് ഇ​രി​പ്പി​ടം. നൂ​റി​ലേ​റെ പേ​ർ സ​ദാ​സ​മ​യ​വും ഇ​വി​ടെ​യു​ണ്ടാ​വും. ഇ​രി​പ്പി​ടം കു​റ​വാ​യ​തി​നാ​ൽ മ​റ്റു​ള്ള​വ​ർ താ​ഴെ പാ​യ വി​രി​ച്ചാ​ണ് ഇ​രി​ക്കു​ന്ന​ത്. മ​ഴ പെ​യ്താ​ൽ വെ​ള്ളം അ​ടി​ച്ചു ക​യ​റു​ന്ന​തു മൂ​ലം ആ​ളു​ക​ളും സാ​ധ​ന​ങ്ങ​ളു​മെ​ല്ലാം ന​ന​യും.

മ​ഴ പെ​യ്യു​ന്പോ​ഴെ​ങ്കി​ലും അ​ക​ത്തു​ക​യ​റി നി​ൽ​ക്കാ​ൻ സെ​ക്യൂ​രി​റ്റി സ​മ്മ​തി​ക്കു​ക​യു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ് സ​മ്മാ​നി​ച്ച​ത്. ഇ​വി​ടെ കി​ട​ക്കു​ന്ന രോ​ഗി​ക​ൾ​ക്കൊ​പ്പം ഏ​റ്റ​വും കു​റ​ഞ്ഞ​ത് മൂ​ന്നു പേ​രെ​ങ്കി​ലും കൂ​ട്ടി​രി​പ്പു​കാ​രാ​യി ഉ​ണ്ടാ​വും.

ഐ​സി​യു​വി​ലും മ​റ്റും കി​ട​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് വെ​ള്ളം, ഭ​ക്ഷ​ണം എ​ന്നി​വ ന​ല്ക​ണ​മെ​ങ്കി​ൽ മൈ​ക്കി​ൽ അ​നൗ​ണ്‍​സ് ചെ​യ്യും. അ​പ്പോ​ൾ മാ​ത്ര​മേ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് അ​ക​ത്തു ക​യ​റാ​ൻ സാ​ധി​ക്കു. അ​നൗ​ണ്‍​സ്മെ​ന്‍റ് ശ്ര​ദ്ധി​ച്ചി​രി​ക്കാ​ൻ ഒ​രാ​ൾ വേ​ണം. അ​ക​ത്തു നി​ന്നു​ള്ള കു​റി​പ്പ​ടി പ്ര​കാ​രം മ​രു​ന്നും മ​റ്റു സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ൻ ഒ​രാ​ൾ വേ​ണം. ഭ​ക്ഷ​ണം വാ​ങ്ങാ​നും മ​റ്റു​മാ​യി മ​റ്റൊ​രാ​ൾ കൂ​ടി​യു​ണ്ടെ​ങ്കി​ലേ കാ​ര്യ​ങ്ങ​ൾ ചൊ​വ്വേ നേ​രേ ന​ട​ക്കു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​റ്റൊ​രു വാ​ർ​ഡി​ലും കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് ന​ന​യേ​ണ്ടി വ​രു​ന്നി​ല്ല. കൂ​ട്ടി​രി​പ്പു​കാ​ർ ഇ​രി​ക്കു​ന്ന വ​രാ​ന്ത​യു​ടെ പു​റം ഭാ​ഗം പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും അ​ട​ച്ചി​രു​ന്നു​വെ​ങ്കി​ൽ മ​ഴ ന​ന​യേ​ണ്ട ഗ​തി വ​രി​ല്ലാ​യി​രു​ന്നു. അ​തി​നാ​ൽ കാ​ർ​ഡി​യോ​ള​ജി വ​രാ​ന്ത​യി​ലി​രി​ക്കു​ന്ന​വ​ർ പ്രാ​ർ​ഥി​ക്കു​ന്നു. ദൈ​വ​മേ ഇ​വി​ടെ മ​ഴ പെ​യ്യ​രു​തേ…

Related posts