കോട്ടയം മെഡിക്കൽ കോളജിലെ ലിഫ്റ്റുകളെല്ലാം തകരാറിൽ;  രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടുന്നു; സംഭവത്തെക്കുറിച്ച് അധികൃതരുടെ വിശദീകരണം ഇങ്ങനെ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​യും, പ്ര​ധാ​ന ശ​സ്ത്ര​ക്രിയ തി​യ​റ്റ​റി​ലേ​ക്കു​മു​ള്ള ലി​ഫ്റ്റു​ക​ൾ അ​ട​ക്കം മു​ഴു​വ​ൻ ലി​ഫ്റ്റു​ക​ളും ത​ക​രാ​റി​ൽ. ഒ​ന്നാം വാ​ർ​ഡി​ലെ ഒ​രു ലി​ഫ്റ്റി​ന്‍റെ ഒ​രു സ്വി​ച്ച് മാ​ത്രം മാ​റ്റിവ​ച്ചാ​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ ക​ഴി​യു​മെ​ങ്കി​ലും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം എ​രു​മേ​ലി ബ​സ്്സ്റ്റാ​ൻ ഡിൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച വ​യോ​ധി​ക​യു​ടേ​യും, വാ​ർ​ഡി​ൽ മ​രി​ച്ച രോ​ഗി​യു​ടെ​യും മൃ​ത​ദേ​ഹം പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്നും മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു.

മൃ​ത​ദേ​ഹം സ്ട്രെച്ച​റു​ക​ളി​ൽ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ലി​ഫ്റ്റു​ക​ൾ ത​ക​രാ​റ​ിലായ​തി​നാ​ൽ മോ​ർ​ച്ച​റി​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നു. പി​ന്നീ​ട് ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​റു​ടെ ശ്ര​മ​ഫ​ല​മാ​യി ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ ന്യൂ​റോ സ​ർ​ജ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഒപിക​ളി​ലേ​ക്ക് വ​ന്ന രോ​ഗി​ക​ളും ഒ​പ്പം വ​ന്ന​വ​രും ബു​ദ്ധി​മു​ട്ടി.

ലി​ഫ്റ്റു​ക​ൾ ത​ക​രാ​റാ​യ വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്‌‌ട്രിക്ക​ൽ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ വൈ​കു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ ലി​ഫ്റ്റു​ക​ളും ത​ക​രാ​റി​ലാ​ണ്. ഇ​വ ചി​ല സ​മ​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​ത് ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ ശ്ര​മ​ഫ​ല​മാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

Related posts