സാർ ഒറിജിനലോ അതോ ഡ്യൂപ്പോ..! സൂക്ഷിച്ചോ നിങ്ങളെപ്പോലെ ഒരാൾ ഇവിടെയുണ്ട്; പ്രഭാത സവാരിക്കിടയിലെ അപരിചിതന്‍റെ ചോദ്യം കേട്ട് ജില്ലാ പോലീസ് മേധാവി ഞെട്ടി

dupe-spകോ​ട്ട​യം:  ‘നി​ങ്ങ​ളെ​പ്പോ​ലെ​യി​രി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യാ ഇ​വി​ടത്തെ എ​സ് പി സൂ​ക്ഷി​ച്ചോ​’ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ൻ.​രാ​മ​ച​ന്ദ്ര​നോ​ട് ഇ​ന്നു രാ​വി​ലെ ഒ​രു അ​പ​രി​ചി​ത​ൻ പ​റ​ഞ്ഞ​ത് കേ​ട്ട് സാ​ക്ഷാ​ൽ എ​സ്പി ത​ന്നെ ഞെ​ട്ടി​പ്പോ​യി.    പ​തി​വു പോ​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ എ​സ്പി താ​ഴ​ത്ത​ങ്ങാ​ടി തി​രു​മ​ല ക്ഷേ​ത്ര​ത്തി​ന​ടു​ത്തുകൂ​ടി വ​രു​ന്പോ​ഴാ​ണ് എ​തി​രേ വ​ന്ന അ​പ​രി​ചി​ത​ന്‍റെ ചോ​ദ്യം. ഉ​ദേ​ശം 40  വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന അ​പ​രി​ചി​ത​ൻ എ​സ്പി​യു​ടെ മു​ന്നി​ലെ​ത്തി നി​ന്നു.

‘പോ​ലീ​സു​കാ​രെ പ​രി​ച​യ​മു​ണ്ടോ​’ എ​ന്നാ​യി​രു​ന്നു ആ​ദ്യ ചോ​ദ്യം. ‘ഇ​വി​ടത്തെ പോ​ലീ​സു​കാ​രെ അ​റി​യി​ല്ല​’ എ​ന്ന് അ​ദേ​ഹം മ​റു​പ​ടി ന​ല്കി. ‘എ​ന്നാ​ൽ നി​ങ്ങ​ളെ​പ്പോ​ലെ​യി​രി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യാ ഇ​വി​ടത്തെ എ​സ്പി. സൂ​ക്ഷി​ച്ചോ​’ ഇ​ത്ര​യും പ​റ​ഞ്ഞ് അ​പ​രി​ചി​ത​ൻ ന​ട​ന്നു പോ​യി. എ​സ്പി ഒ​റി​ജി​ന​ലോ ഡ്യൂ​പ്പോ എ​ന്ന സം​ശ​യ​ത്തി​ലാ​കാം അ​പ​രി​ചി​ത​ൻ എ​ന്നു ക​രു​തു​ന്നു.
വ​ർ​ഷ​ങ്ങ​ളാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ലൂ​ടെ രാ​വി​ലെ ന​ട​ക്കാ​റു​ള്ള എ​സ്പി​ക്ക് ഇ​താ​ദ്യ​മാ​ണ് ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം. അ​പ​രി​ചി​ത​ൻ എ​സ്പി​യെ തി​രി​ച്ച​റി​ഞ്ഞി​ല്ല എ​ന്ന​താ​ണ് ര​സ​ക​രം.

എ​ന്നാ​ൽ എ​സ്പി​യെ​പ്പോ​ലെ​യു​ള്ള​യാ​ളാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യാ​ണ്  ‘സൂ​ക്ഷി​ ച്ചോ​’ എ​ന്നു പ​റ​ഞ്ഞ​ത്. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന കോ​ട്ട​യ​ത്തു​കാ​രു​ടെ സ്ഥി​രം ശൈ​ലി​യി​ൽ ത​ന്നെ​യാ​യി​രു​ന്നു എ​സ്പി​യോ​ടു​ള്ള ഉ​പ​ദേ​ശ​വും. പു​ല​ർ​ച്ചെ ഏ​റ്റു​മാ​നൂ​രി​ൽ നി​ന്ന് തു​ട​ങ്ങു​ന്ന ന​ട​ത്തം കോ​ട്ട​യം ടൗ​ണ്‍ ചു​റ്റി​യാ​ണ് മ​ട​ങ്ങു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ ഉൗ​ടു​വ​ഴി​ക​ളെ​ല്ലാം ന​ല്ല പ​രി​ച​യ​മു​ള്ള ഇ​ദേ​ഹം പു​ല​ർ​ച്ചെ ന​ഗ​രം പ​ല ത​വ​ണ ചു​റ്റും. സാ​ധാ​ര​ണ​യാ​യി എ​സ്പി​മാ​രാ​രും ഇ​ങ്ങ​നെ ന​ഗ​ര​ത്തി​ലൂ​ടെ ഇ​റ​ങ്ങി ന​ട​ക്കാ​റി​ല്ല. അ​തി​നാ​ൽ ന​ല്ല പ​രി​ച​യ​മു​ള്ള​വ​ർ​ക്കു പോ​ലും ചി​ല​പ്പോ​ൾ സം​ശ​യ​മു​ണ്ടാ​കാം. ഒ​റി​ജി​ന​ലോ അ​തോ ഡ്യൂ​പ്പോ.

Related posts