ആ കളി വേണ്ട മോനേ ! വധുവിന്റെ മുഖത്ത് തൊട്ട് ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച വരന്‍; വീഡിയോ വൈറലാകുന്നു…

ഇപ്പോള്‍ വിവാഹം നടക്കുന്നത് വധുവിന്റെയും വരന്റെയും സൗകര്യത്തിനല്ല ഫോട്ടോഗ്രാഫറുടെയും കാമറാമാന്റെയും സൗകര്യം നോക്കിയാണെന്ന് പറയാറുണ്ട്.

വിവാഹത്തിന് ഒഴിച്ചു കൂടാത്ത ഒന്നായി മാറിയിരിക്കുകയാണ് ഫോട്ടോഗ്രഫി. സേവ് ദ ഡേറ്റ്, പ്രീ വെഡ്ഡിഗ്,പോസ്റ്റ് വെഡ്ഡിംഗ് എന്നിങ്ങനെ വിവിധ തരത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രഫി വ്യാപിച്ചു കിടക്കുന്നു.

പല വിവാഹഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വിവരിക്കുന്ന വീഡിയോയാണ്. ഇന്ത്യന്‍ വിവാഹത്തിന്റെ വിഡിയോ ആണിത്.

വിവാഹ വേദിയില്‍ ഫോട്ടോ പകര്‍ത്തുകയാണ് ഫോട്ടോഗ്രാഫര്‍ ഇവിടെ. വരനെ മാറ്റിനിര്‍ത്തി സര്‍വാഭരണ ഭൂഷിതയായ വധുവിലേക്ക് കാമറ തിരിക്കുന്നതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം.

ആദ്യമൊക്കെ വധുവിന്റെ ഫോട്ടോയെടുക്കാന്‍ വരന്‍ മാറിനിന്നു കൊടുത്തു. പക്ഷേ അല്‍പ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫര്‍ വധുവിന്റെ മുഖം പിടിച്ചുയര്‍ത്തി ഒരു ചിത്രം എടുക്കാന്‍ ശ്രമിച്ചു.

ഇതോടെ വരന്റെ സ്വഭാവം മാറി. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.വരന്‍ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. വധുവിനെ സ്പര്‍ശിച്ചതില്‍ ഉണ്ടായ അലോസരമാണ് കാരണം. എന്നാല്‍ ഇത് കണ്ട വധു ഞെട്ടിയില്ല.

പകരം വലിയ തമാശ സംഭവിച്ച മട്ടില്‍ നിലത്തു വീണു കിടന്ന് പൊട്ടിച്ചിരിക്കുകയാണ്. ഇതോടെ വരനും ഫോട്ടോഗ്രാഫറു ചിരിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

Related posts

Leave a Comment