ശ​ശി​ധ​ര​ന്‍, ഷിബു, മ​ണി​ക്കു​ട്ട​ന്‍..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൃ​ദ്ധ​ന​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ; കോട്ടയത്ത് നടന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: പ്രാ​യ​പൂര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വൃ​ദ്ധ​ന​ട​ക്കം മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.

കോ​രു​ത്തോ​ട് കു​ഴി​മാ​വ് ടോ​പ്പ് ഭാ​ഗ​ത്ത് അ​രീ​ക്ക​ത്ത​റ ശ​ശി​ധ​ര​ന്‍ (68), വ​യ​ലേറ്റു​പ​റ​മ്പി​ല്‍ ഷിബു (38), വാ​ഴ​ക്കാ​ലാ​യി​ല്‍ മ​ണി​ക്കു​ട്ട​ന്‍ (40) എ​ന്നി​വ​രെ​യാ​ണ് മുണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ര്‍ മൂ​ന്നു​പേ​രും പെ​ണ്‍​കു​ട്ടി​യെ പ​ല​പ്പോ​ഴാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രുന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ ചൈ​ല്‍​ഡ് ലൈ​ന്‍ വ​ഴി കൗ​ണ്‍​സലിം​ഗി​നു വി​ധേ​യ​മാ​ക്കു​ക​യും തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​യു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്നു മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഷി​ബു, മ​ണി​ക്കു​ട്ട​ന്‍ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

ഇ​ത​റി​ഞ്ഞ് ശ​ശി​ധ​ര​ന്‍ ഒ​ളി​വി​ല്‍ പോ​യെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു പി​ടി​കൂ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment