ഷാഫിക്ക് ആ പതിവ് ഉണ്ടായിരുന്നു..! ഭ​ഗ​വ​ൽ​സിം​ഗി​ന്‍റെ​യും ലൈ​ല​യു​ടെ​യും വി​ചി​ത്ര ജീ​വി​ത​രീ​തി​യും പൂ​ർ​വ​കാ​ല ച​രി​ത്ര​വും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ

ഇലന്തൂർ: ഇലന്തൂർ ഇരട്ട ന​ര​ബ​ലി​ക്കേ​സ് പ്ര​തി​ക​ളാ​യ ഭ​ഗ​വ​ല്‍ സിം​ഗി​ന്‍റെ​യും ലൈ​ല​യു​ടെ​യും വി​ചി​ത്ര ജീ​വി​ത​രീ​തി​യും പൂ​ർ​വ​കാ​ല ച​രി​ത്ര​വും ജി​ല്ലാ പോ​ലീ​സി​ലെ പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ക്കും.

എ​റ​ണാ​കു​ള​ത്തു​നി​ന്നെ​ത്തി​ച്ച സ്ത്രീ​ക​ളെ സ​ന്പ​ത് സ​മൃ​ദ്ധി​ക്കും ഐ​ശ്വ​ര്യ​ത്തി​നു​വേ​ണ്ടി കൊ​ല​പ്പെ​ടു​ത്തി​യ ദ​ന്പ​തി​ക​ളു​ടെ ജീ​വി​ത​രീ​തി​ക​ളെ സം​ബ​ന്ധി​ച്ചു നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ ഇ​തി​നോ​ട​കം ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്.

മു​ഖ്യ​പ്ര​തി ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഷാ​ഫി​ക്ക് ഇ​ല​ന്തൂ​രി​ലെ ഭ​ഗ​വ​ൽ സിം​ഗി​ന്‍റെ വീ​ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ഇ​യാ​ൾ ഇ​വി​ടെ​യെ​ത്തി താ​മ​സി​ക്കു​ന്ന പ​തി​വു​മു​ണ്ടാ​യി​രു​ന്നു. ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ ക്രൂ​ര​മാ​യ ന​ര​ബ​ലി​യി​ൽ ദ​ന്പ​തി​ക​ളും പ​ങ്കാ​ളി​ക​ളാ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment