കേ​ര​ള പോ​ലീ​സി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വം പ്ര​തീ​ക്ഷി​ച്ചി​ല്ല! മദ്യം എടുത്തെറിയാൻ ആവശ്യപ്പെട്ടു;  തങ്ങളൊന്നും ചെയ്തിട്ടില്ലെന്നു പോലീസ്

 

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വു​മാ​യി പോ​കു​ന്പോ​ൾ കോ​വ​ള​ത്ത് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സ്വീ​ഡി​ഷ് പൗ​ര​ൻ. ബി​ല്ലി​ല്ലാ​ത്ത​തി​നാ​ൽ മ​ദ്യ​വു​മാ​യി പോ​കാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ലെന്നു സ്വീ​ഡി​ഷ് പൗ​ര​ൻ സ്റ്റീ​ഫ​ൻ ആ​സ്ബ​ർ​ഗ്. മ​ദ്യം എ​ടു​ത്തെ​റി​യാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ൽ പി​ന്നീ​ടു വാ​ങ്ങി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​തു നി​ര​പ​രാ​ധി​ത്വം തെ​ളി​യാ​ക്കാ​നാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നാ​ലു വ​ർ​ഷ​ക്കാ​ല​മാ​യി കേ​ര​ള​ത്തി​ൽ ടൂ​റി​സം രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. കേ​ര​ള പോ​ലീ​സി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെന്നും അദ്ദേഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കരോടു പ്രതികരിച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കോ​വ​ള​ത്ത് വ​ച്ച് സ്വീ​ഡി​ഷ് പൗ​ര​നെ പോ​ലീ​സ് ത​ട​ഞ്ഞ​ത്.

ബി​വ​റേ​ജ​സി​ൽനി​ന്നു മ​ദ്യം വാ​ങ്ങി വ​ര​വെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞ​ത്. വെ​ള്ളാ​റി​ലു​ള്ള ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ൽനി​ന്നു മൂ​ന്നു കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി ത​ന്‍റെ റൂ​മി​ലേ​ക്കു പോ​കു​മ്പോ​ൾ വാ​ഹ​ന പ​രി​ശോ​ധ ന​ട​ത്തു​ക​യാ​യി​രു​ന്ന കോ​വ​ളം പോ​ലീ​സ് വി​ദേ​ശി​യു​ടെ സ്കൂ​ട്ട​റി​നെ കൈ​കാ​ണി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ത​ന്നോ​ടു ദേ​ഷ്യ​ത്തോ​ടെ സം​സാ​രി​ച്ച​തി​ന്‍റെ മാ​ന​സി​ക ബു​ദ്ധി​മു​ട്ടി​നെത്തു​ട​ർ​ന്നു ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന മൂന്നു കു​പ്പി​ക​ളി​ൽ ര​ണ്ട് കു​പ്പി മ​ദ്യ​മെ​ടു​ത്തു തു​റന്നു സ​മീ​പ​ത്തെ പാ​റ​ക്കെ​ട്ടി​ലേ​യ്ക്ക് ഒ​ഴു​ക്കു​ക​യാ​യി​രു​ന്നു. പു​തു​വ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് താ​ൻ സു​ഹൃ​ത്തി​നൊ​പ്പം ആ​ഘോ​ഷ​ത്തി​നാ​യി മ​ദ്യം വാ​ങ്ങി​യ​തെ​ന്നും 2,100 രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വാ​ക്കി​യ​തെ​ന്നും സ്റ്റീ​ഫ​ൻ പ​റ​യു​ന്നു.

അതേസമയം, വി​ദേ​ശ പൗ​ര​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​ദ്യം പോ​ലീ​സ് നി​ർ​ബ​ന്ധി​ച്ച് ഒ​ഴി​പ്പി​ച്ചു ക​ള​ഞ്ഞെ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന ​ര​ഹി​ത​മെ​ന്നും വി​ദേ​ശി​യെ അ​പ​മാ​നി​ച്ചി​ല്ലെ​ന്നും ഐ​ജി​പി​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ പ​റ​ഞ്ഞു.

ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രും ത​ന്നെ വി​ദേ​ശ പൗ​ര​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല​യെ​ന്നും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള സാ​ധാ​ര​ണ ന​ട​പ​ടി മാ​ത്ര​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും ഉ​ണ്ടാ​യ​തെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

എന്നാൽ, ടൂറിസം മന്ത്രി പോലീസിന്‍റെ ഇടപെടലിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പോലീസുകാർക്കെതിരേ അന്വേഷണവും നടപടിയും ഉണ്ടാകാനാണ് സാധ്യത.

Related posts

Leave a Comment