പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ തല്ലിച്ചതച്ചു, 24കാരൻ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം വാ​ഴ​മു​ട്ടം തു​പ്പ​ന​ത്ത്കാ​വ് രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. തി​രു​വ​ല്ലം പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ണ​ക്കാ​ട് ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​യ അ​ഭി​ഷേ​കാ​ണ് (24) പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്നി​ലെ പ്ര​ധാ​ന കാ​ണി​യ്ക്ക വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ചു. ഇ​ത് ക​ണ്ട സ​മീ​പ​വാ​സി​യാ​യ വ​യോ​ധി​ക​ൻ യു​വാ​വി​നെ ത​ട​യാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഇ​യാ​ൾ വ​യോ​ധി​ക​നെ ത​ല്ലി താ​ഴെ​യി​ട്ടു.

ഇ​തി​നി​ട​യി​ൽ മ​റ്റൊ​രു കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​ദേ​ശ​ത്ത് എ​ത്തി​യ തി​രു​വ​ല്ലം പോ​ലീ​സ് എ​സ്എ​ച്ച്ഒ ഫ​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ​മീ​പ​വാ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്ഐ​മാ​രാ​യ ബി​ജു, ഡി. ​മോ​ഹ​ന​ച​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ഡ്രൈ​വ​ർ സ​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment