വെ​ളു​ത്തു​ള്ളി വി​ല കു​തി​ച്ചു​യ​രു​ന്നു; മോ​ഷ​ണം ത​ട​യാ​ൻ വ​യ​ലു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ക​ർ​ഷ​ക​ർ

ചി​ന്ദ്വാ​ര: വെ​ളു​ത്തു​ള്ളി​യു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ന്ദ്വാ​ര​യി​ലെ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ വ​യ​ലു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചിരിക്കുകയാണ്.

വെ​ളു​ത്തു​ള്ളി​യു​ടെ വി​ല വി​പ​ണി​യി​ൽ കു​തി​ച്ചു​യ​ർ​ന്ന് ഒ​രു കി​ലോ​ഗ്രാ​മി​ന് 400 മു​ത​ൽ 500 രൂ​പ വ​രെ​യാ​യി എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി​യ​ത് ക​ർ​ഷ​ക​രെ ഒ​രേ സ​മ​യം സ​ന്തോ​ഷ​ത്തി​ലും ദു​രി​ത​ത്തി​ലു​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വെ​ളു​ത്തു​ള്ളി വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ബ​ദ്‌​നൂ​രി​ലെ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ലാ​ഭ​ക​ര​മാ​യ വി​ള​ക​ൾ സം​ര​ക്ഷി​ക്കാ​ൻ പാ​ര​മ്പ​ര്യേ​ത​ര മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ച്ചിരുന്നു. എ​ന്നാ​ൽ മോ​ഷ​ണ സം​ഭ​വ​ങ്ങ​ൾ ഈ ​ക​ർ​ഷ​ക​രെ അ​വ​രു​ടെ വ​യ​ലു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചിരിക്കുകയാണ്.

“നേ​ര​ത്തെ, ഒ​രു ക​ള്ള​ൻ പ​റ​മ്പി​ൽ നി​ന്ന് 8 മു​ത​ൽ 10 കി​ലോ​ഗ്രാം വ​രെ വെ​ളു​ത്തു​ള്ളി മോ​ഷ്ടി​ക്കു​ക​യും പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം ഞാ​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് എ​ന്‍റെ വ​യ​ലി​നെ സം​ര​ക്ഷി​ക്കു​ന്നു’. വെ​ളു​ത്തു​ള്ളി കൃ​ഷി​ക്കാ​ര​നും മൊ​ഹ്ഖേ​ദി​ലെ ബ​ദ്‌​നൂ​ർ ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ രാ​ഹു​ൽ ദേ​ശ്മു​ഖ് സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ​തി​ങ്ങ​നെ.

13 ഏ​ക്ക​റി​ൽ വെ​ളു​ത്തു​ള്ളി കൃ​ഷി ചെ​യ്യാ​ൻ 25 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച രാ​ഹു​ൽ ദേ​ശ്മു​ഖി​ന് ഇ​പ്പോ​ൾ വി​പ​ണി​യി​ൽ വെ​ളു​ത്തു​ള്ളി വി​റ്റ​തി​ന് ശേ​ഷം ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ വ​ലി​യ വ​രു​മാ​ന​മാ​ണ് ല​ഭി​ച്ച​ത്. വി​ള​വെ​ടു​ക്കാ​ൻ ബാ​ക്കി​യു​ണ്ടെ​ന്ന സാ​ഹ​ച​ര്യ​ത്തെ മു​ൻ​നി​ർ​ത്തി വി​ള​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ച​ലി​ക്കു​ന്ന സി​സി​ടി​വി കാ​മ​റ​ക​ളും സ്ഥാ​പി​ച്ചെ​ന്നും രാ​ഹു​ൽ ദേ​ശ്മു​ഖ് പ​റ​ഞ്ഞു.

Related posts

Leave a Comment