ഇത് സിനിമയല്ല, വന്നേ പറ്റു,  കൃ​ഷ്ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി​യ കേ​സിൽ സ​ൽ​മാ​ൻ ഖാ​ന് കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം

 


ജോ​ധ്പു​ർ: കൃ​ഷ്ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി​യ കേ​സി​ൽ ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന് കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം. സ​ൽ​മാ​ൻ ഖാ​ൻ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ ജാ​മ്യം റ​ദ്ദാ​ക്കു​മെ​ന്ന് ജോ​ധ്പു​ര്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി താ​ക്കീ​ത് ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ കോ​ട​തി വി​ധി​ച്ച അ​ഞ്ച് വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യ്‌​ക്കെ​തി​രെ സ​ൽ​മാ​ൻ ന​ൽ​കി​യ അ​പ്പീ​ലി​ന്‍റെ വി​ചാ​ര​ണ​യി​ലാ​ണ് കോ​ട​തി​യു​ടെ താ​ക്കീ​ത്. ഷൂ​ട്ടിം​ഗ് തി​രി​ക്കു​ള്ള​തി​നാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് സ​ൽ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

1998 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ല്‍ ര​ണ്ട് കൃ​ഷ്ണ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി എ​ന്ന​താ​ണ് സ​ല്‍​മാ​നെ​തി​രേ​യു​ള്ള കേ​സ്. ‘ഹം ​സാ​ഥ് സാ​ഥ് ഹെ’ ​എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് സം​ഭ​വം. ബി​ഷ്ണോ​യ് വി​ഭാ​ഗ​ക്കാ​രാ​ണ് സ​ൽ​മാ​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

Related posts