നിങ്ങൾക്കുമാവാം ..! ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് എസ്എൻ കോളജ് എൻഎസ്‌എസ് യൂണിറ്റ്

krishiക​ഴ​ക്കൂ​ട്ടം :ജൈ​വ പ​ച്ച​ക്ക​റി തോ​ട്ട​മൊ​രു​ക്കി ഒ​രു​കൂ​ട്ടം അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു​കോ​ള​ജു​ക​ൾ​ക്ക് മാ​തൃ​കയാ​കു​ന്നു. ചെ​മ്പ​ഴ​ന്തി എ​സ്എ​ൻ കോള​ജി​ലെ എ​ൻഎ​സ്എ​സ് യൂ​ണി​റ്റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2015- 2016  അ​ധ്യാ​യ​ന വ​ർ​ഷം മു​ത​ലാ​ണ് സ​മ്പൂ​ർ​ണ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ ഇ​ത് മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നി​രി​ക്കു​കയാണ്. ഇതിനായി  കോ​ള​ജ് കാ​മ്പ​സി​ലെ പാ​ഴ്മ​ര​ങ്ങ​ളും കു​റ്റി​ച്ചെ​ടി​ക​ളും വ​ള​ർ​ന്നു​പ​ന്ത​ലി​ച്ച  സ്ഥ​ലം  വൃ​ത്തി​യാ​ക്കി കൃ​ഷി​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​ക​യാ​യി​രു​ന്നു.

പ​യ​ർ, പ​ട​വ​ലം, പാ​വ​യ്ക്കാ, വെ​ള്ള​രി, പ​ച്ച​മു​ള​ക്, വേ​ണ്ട, ത​ക്കാ​ളി, വ​ഴു​തി​ന. ചീ​, കോ​ളി​ഫ്ല​വ​ർ, കാ​ബേ​ജ് തു​ട​ങ്ങി​യ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളോ​ടൊ​പ്പം 100 വാ​ഴ​യും മ​ര​ച്ചീ​നി​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട് .കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ആ​ദ്യ ഘ​ട്ടം ഒ​രു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വാ​യി അ​തി​ൽ 43,000 രൂ​പ സ​ബ്സി​ഡി കൃ​ഷി വ​കു​പ്പി​ൽ നി​ന്നും ല​ഭി​ച്ചു .ചാ​ണ​കം, കോ​ഴി​വ​ളം, മ​ണ്ണി​ര ക​മ്പോ​സ്റ്റ്, വേ​പ്പി​ൻ പി​ണ്ണാ​ക്ക്, ക​ട​ല​പ്പി​ണ്ണാ​ക്ക് തു​ട​ങ്ങി​യ ജൈ​വ വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ശ്രീ​കാ​ര്യം കൃ​ഷി ഓ​ഫി​സി​ലെ അ​സി. കൃ​ഷി ഓ​ഫി​സ​ർ ബി. ​സ​ന​ൽ സ്ഥി​ര​മാ​യി തോ​ട്ടം  സ​ന്ദ​ർ​ശി​ക്കു​ക​യും കൃ​ഷി​ക്ക് വേ​ണ്ട മാ​ർ​ഗ നി​ർ​ദേശം ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട് .

വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോളജി​ൽ നി​ന്നും ശ്രീ​കാ​ര്യം കൃ​ഷി ഓ​ഫി​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​ത്തു​ക​ളാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി കൃ​ഷി വ​കു​പ്പേ​ർ​പെ​ടു​ത്തി​യ​അ​വാ​ർ​ഡ്  ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​വും സം​സ്ഥാ​ന​ത​ല​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ക​യും കോ​ളേ​ജി​ലെ ജൈ​വ പ​ച്ച​ക്ക​റി  തോ​ട്ട​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

മി​ക​ച്ച എ​ൻ എ​സ് എ​സ് പ്ര​വ​ർ​ത്ത​ന​ത്തി​ന്  നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ഈ ​കോ​ളജി​നെ തേ​ടി​യെ​ത്തി​യി​ട്ടു​മു​ണ്ട് നി​ർ​ധ​ന​ർ​ക്ക് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ​ആ​ദ്യ​ത്തെ വീ​ട് പൂ​ർ​ത്തീ​ക​രി​ച്ച​തും ഈ ​കോ​ളജി​ലെ  എ​ൻഎ​സ്എ​സ് യൂ​ണി​റ്റാ​ണ്. ചി​ട്ട​യോ​ടു​കൂ​ടി​യ എ​ൻഎ​സ്എ​സ്  പ്ര​വ​ർ​ത്ത​ന​ത്തി​നും കു​ട്ടി​ക​ളി​ൽ അ​ച്ച​ട​ക്ക ബോ​ധവും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ വ​ള​രെ​യേ​റെ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ എ​ൽ. തു​ള​സീ​ധ​ര​ൻ പ​റ​ഞ്ഞു.

എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ​മാ​രാ​യ ടി .​വി.​ ശ്രീ​നീ​ഷും എ​സ്. ശി​വ​ക​ല​യും ആ​ണ് കോ​ളജി​ലെ എ​ൻഎ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​യി​ക്കു​ന്ന​ത് ഈ ​വ​ർഷം ര​ണ്ട് നി​ർ​ധ​ര​രാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം സ​മാ​ഹ​രി​ക്കാ​നും ശ​ദാ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന ത​ച്ച​പ്പ​ള്ളി ഗ​വ. എ​ൽ  പിഎ​സി​ന് ലൈ​ബ്ര​റി ആ​വ​ശ്യ​ത്തി​ന് പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

Related posts