ഞാന്‍ തനിച്ചാണ്; ആരുമായും ഡേറ്റിംഗിലല്ല; ബോളിവുഡ് നടി ക്രിതി സനോണ്‍

kritiഞാ​ൻ ത​നി​ച്ചാ​ണ്. ഞാ​ൻ ആ​രു​മാ​യും ഡേ​റ്റിം​ഗി​ല​ല്ല- ബോ​ളി​വു​ഡ് ന​ടി ക്രി​തി സ​നോ​ണ്‍ പ​റ​യു​ന്നു. ബോ​ളി​വു​ഡ് ന​ട​ൻ സു​ശ​ന്ത് സിം​ഗ് ര​ജ്പു​ത്തു​മാ​യി ക്രി​തി ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ൽ അ​ടു​ത്തി​ടെ വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്രി​തി വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്. സു​ശ​ന്ത് സിം​ഗ് ര​ജ്പു​ത്തും ക്രി​തി​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം ഇ​പ്പോ​ൾ പ​ണി​പ്പു​ര​യി​ലാ​ണ്. ഇ​രു​വ​രു​ടെ​യും സ്ക്രീ​ൻ കെ​മി​സ്ട്രി മി​ക​ച്ച​താ​ണെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

ഞ​ങ്ങ​ളു​ടെ സ്ക്രീ​ൻ കെ​മി​സ്ട്രി മ​നോ​ഹ​ര​മാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​വാം ചി​ല​യാ​ളു​ക​ൾ ഞ​ങ്ങ​ളെ ചേ​ർ​ത്ത് ഗോ​സി​പ്പു​ണ്ടാ​ക്കു​ന്ന​ത്. ഞാ​നും സു​ശ​ന്തും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​തി​ന​ർ​ഥം ഞ​ങ്ങ​ൾ ത​മ്മി​ൽ ഡേ​റ്റിം​ഗി​ലാ​ണ് എ​ന്ന​ല്ല. ഞാ​നി​പ്പോ​ഴും ത​നി​ച്ചാ​ണ്. സി​നി​മ​യി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​വ​രെ ചേ​ർ​ത്ത് ഗോ​സി​പ്പു​ക​ൾ വ​രു​ന്ന​ത് സ്വ​ാഭാ​വി​ക​മാ​ണ്. അ​തൊ​ന്നും സ​ത്യ​മാ​വ​ണ​മെ​ന്നി​ല്ല- ക്രി​തി പ​റ​യു​ന്നു.

Related posts