ടിക്കറ്റ്… ടിക്കറ്റ്…! കെഎസ്ആർടിസി കണ്ടക്ടറുടെ കുപ്പായത്തിൽ ടോമിൻ തച്ചങ്കരി; ജോലി ചെയ്തത് തിരുവനന്തപുരത്തുനിന്നും ഗുരുവായൂർക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറില്‍

തൃശൂർ: ലോക തൊഴിലാളി ദിനത്തിൽ കെഎസ്ആർടിസി ബസിൽ കണ്ടക്ടറായി ജോലി ചെയ്ത് എംഡി ടോമിൻ ജെ. തച്ചങ്കരി. തിരുവനന്തപുരത്തുനിന്നും ഗുരുവായൂർക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറിലാണ് ജീവനക്കാരുടെ യൂണിഫോമിട്ട് ടിക്കറ്റ് മെഷീനുമായി തച്ചങ്കരി കണ്ടക്ടറായി ജോലി ചെയ്തത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ആർടി ഓഫീസിൽനിന്ന് തച്ചങ്കരി കണ്ടക്ടർ ലൈസൻസ് എടുത്തിരുന്നു. മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു കൃ​​​ത്യ​​​സ​​​മ​​​യ​​​ത്തു ശ​​മ്പ​​ളം നൽകിയും തച്ചങ്കരി കഴിഞ്ഞ ദിവസം ജീവനക്കാരെ ഞെട്ടിച്ചിരുന്നു. കു​​​റ​​​ച്ചു മാ​​​സ​​​ങ്ങ​​​ളാ​​​യി പ​​​ത്താം തീ​​​യ​​​തി​​​ക്കു ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ശ​​​മ്പ​​​ളവി​​​ത​​​ര​​​ണം നടന്നിരുന്നത്. ഇതിനാണ് മാറ്റം വന്നത്.

ഇ​​ക്കു​​റി മാ​​​സാ​​​വ​​​സാ​​​നം ത​​​ന്നെ ശ​​മ്പ​​​ളം ല​​​ഭി​​​ച്ച​​​തോ​​​ടെ ​​​ത​​​ച്ച​​​ങ്ക​​​രി​​​ക്ക് അ​​​ഭി​​​ന​​​ന്ദ​​​ന​​​വു​​​മാ​​​യി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പോ​​​സ്റ്റു​​​ക​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യിലെ​​ത്തി. ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു കൃ​​​ത്യ​​​മാ​​​യി ശ​​മ്പ​​​ളം ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

Related posts