പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്രതി പി​ടി​യി​ൽ; വാര്‍ഡ് മെമ്പറായ യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയാണ് മഞ്ചേഷ്

പ​ത്ത​നാ​പു​രം: പ​തി​മൂ​ന്നു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചു വ​ന്ന യു​വാ​വ് പി​ടി​യി​ൽ. പി​റ​വ​ന്തൂ​ർ ചെ​മ്പ​ന​രു​വി സ്വ​ദേ​ശി സി.​വൈ മ​ഞ്ചേ​ഷാ(37)​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. മു​ൻ വാ​ർ​ഡ് മെ​മ്പ​റാ​യ യു​വ​തി​യു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​തി​ലും അ​ബ്കാ​രി കേ​സി​ലും അ​ടി​പി​ടി കേ​സി​ലും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് മ​ഞ്ചേ​ഷ്.

പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ച്ച​ൻ​കോ​വി​ൽ വ​ഴി ത​മി​ഴ് നാ​ട്ടി​ലേ​ക്ക് ഓ​ട്ടോ​യി​ൽ ക​ട​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ അ​ച്ഛ​ൻ കോ​വി​ൽ ചെ​ക്ക്പോ​സ്റ്റി​ൽ നി​ന്നും പ​ത്ത​നാ​പു​രം പോ​ലി​സ് സം​ഘം മ​ഞ്ചേ​ഷി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്ന. പു​ന​ലൂ​ർ ഡി​വൈ​എ​സ്പി​യ്ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Related posts