എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം;ആ​ക്ര​മ​ണ​ത്തെ ന്യാ​യീ​ക​രി​ക്കി​ല്ല, കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കുകയുമില്ലെന്ന് കെ​എ​സ്‌​യു

ഇ​ടു​ക്കി: ഇ​ടു​ക്കി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്. കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും ആ​ക്ര​മ​ണ​ത്തെ ന്യാ​യീ​ക​രി​ക്കി​ല്ലെ​ന്നും ടോ​ണി തോ​മ​സ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ കെ​എ​സ്‌​യു- യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് കെ​എ​സ്‌​യു ജി​ല്ലാ നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ പ്രാ​ദേ​ശി​ക യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര​ന്‍ നി​ഖി​ല്‍ പൈ​ലി​യാ​ണെ​ന്ന് ദൃ​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് നി​ഖി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment