ചെ​റി​യ വാ​ക്കു ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ലെ​ത്തി! ആ​യു​ധ​വു​മാ​യി അ​ക്ര​മ​മു​ണ്ടാ​ക്കാ​ൻ ക​രു​തി​ക്കൂ​ട്ടി എ​ത്തി​യ​താ​ണെ​ന്നു സി​പി​എം നേ​താ​ക്ക​ൾ

ഇ​ടു​ക്കി: യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു ഇ​ന്നു ഉ​ച്ച​യോ​ടെ ചെ​റി​യ ത​ർ​ക്കം കാ​ന്പ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

ഇ​തു അ​വ​സാ​നി​ച്ച ശേ​ഷം കാ​ന്പ​സി​നു പു​റ​ത്തേ​ക്കു വ​രു​ന്ന സ​മ​യ​ത്ത് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​രു​മാ​യി സം​ഘ​ർ​ഷം മൂ​ർഛി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ആ​യു​ധ​വു​മാ​യി എ​ത്തി​യ​യാ​ൾ വി​ദ്യാ​ർ​ഥി​ക​ളെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

പ്രാ​ദേ​ശി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന നി​ഖി​ൽ പൈ​ലി എ​ന്ന​യാ​ളാ​ണ് കു​ത്തി​യ​തെ​ന്നാ​ണ് സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

ഇ​യാ​ൾ ആ​യു​ധ​വു​മാ​യി അ​ക്ര​മ​മു​ണ്ടാ​ക്കാ​ൻ ക​രു​തി​ക്കൂ​ട്ടി എ​ത്തി​യ​താ​ണെ​ന്നു സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് മു​ൻ മ​ന്ത്രി എം.​എം.​മ​ണി പ്ര​തി​ക​രി​ച്ചു. കു​ത്തി​യ ആ​ൾ ക​ള​ക്ട​റേ​റ്റ് ഭാ​ഗ​ത്തേ​ക്ക് ഒാ​ടി​പ്പോ​കു​ന്ന​തു ക​ണ്ട​താ​യി​ട്ടാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

കാ​ന്പ​സി​ൽ ഒ​രു സം​ഘ​ർ​ഷ​വും നി​ല​വി​ൽ ഇ​ല്ലാ​യി​രു​ന്നെ​ന്നും ശാ​ന്ത​മാ​യി പോ​കു​ന്ന കാ​ന്പ​സ് ആ​ണെ​ന്നും മ​ണി പ​റ​ഞ്ഞു.

കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ക​രു​തി​ക്കൂ​ട്ടി ആ​യു​ധ​വു​മാ​യി എ​ത്തി​യ​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, ഒ​രാ​ൾ ഒ​റ്റ​യ്ക്കാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും ഇ​യാ​ൾ​ക്കൊ​പ്പം കൂ​ടു​ത​ൽ പേ​രു​ണ്ടാ​യി​രു​ന്നോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി.​വ​ർ​ഗീ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ .ബി​ന്ദു സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തു ഞെ​ട്ടി​ക്കു​ന്ന​തും സ​ങ്ക​ട​ക​ര​വു​മാ​യ കാ​ര്യ​മാ​ണെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ധീ​ര​ജ് രാ​ജ​ശേ​ഖ​ര​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​ട​ക്കം വി​വി​ധ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment