നാട്ടുകാരുടെ വെള്ളം കുടി മുട്ടിച്ച നാല് ഉദ്യോഗസ്ഥരുടെ ശമ്പളം മുട്ടിച്ചു; ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ഴി​മ​തിയിൽ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ തോ​മ​സ് ജോ​ണ്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍​മാ​രാ​യ ബ്രി​ജേ​ഷ് ബി, ​അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍, ഓ​വ​ർ​സി​യ​ർ ജി ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്ക് എ​തി​രെ​യാ​ണ് ന​ട​പ​ടി.

കു​ടി​വെ​ള്ള പ​ദ്ധ​തി നി​ർ​വ​ഹ​ണ കാ​ല​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു ഇ​വ​ർ. അ​തേ​സ​മ​യം, അ​ഴി​മ​തി​യെ കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് ജ​ല​വി​ഭ​വ മ​ന്ത്രി കെ ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Related posts