‘വേനൽ ചൂടിന്‍റെ ഇളക്കം’..! ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ചി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ; 600 കു​ടും​ബ​ങ്ങ​ൾ​ക്ക്  കു​ടി​ശി​ക നോ​ട്ടീ​സ് നൽകി ജല അതോറിറ്റി


എ​ട​ത്വ: ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ചി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടു. മു​റ​തെ​റ്റാ​തെ വെ​ള്ള​ക്ക​രം കു​ടി​ശ്ശി​ക തീ​ർ​ക്കാ​ൻ നോ​ട്ടി​സ് എ​ത്തി. എ​ട​ത്വ ജ​ല അഥോ​റി​റ്റി ഓ​ഫീ​സി​ൽ നി​ന്നാ​ണ് വെ​ള്ള​ക്ക​രം അ​ട​യ്ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ശു​ദ്ധ​ജ​ല വി​ത​ര​ണ​മി​ല്ല​ങ്കി​ലും അ​റൂ​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​ശി​ക നോ​ട്ടീ​സ് അ​യ​ച്ച സം​തൃ​പ്തി​യി​ലാ​ണ് ജ​ല​അ​തോ​റി​റ്റി.

ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 3324 വാ​ട്ട​ർ ക​ണ​ക്ഷ​നും എ​ട​ത്വാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2600 ക​ണ​ക്ഷ​നും വീ​ടു​ക​ളി​ൽ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​ര​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ൽ 287 പൊ​തു ടാ​പ്പു​ക​ൾ ഉ​ണ്ടെ​ന്നു​മാ​ണ് ക​ണ​ക്ക്. ത​ല​വ​ടി​യി​ലെ പൊ​തു ടാ​പ്പു​ക​ളു​ടെ എ​ണ്ണം തി​ട്ട​പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും വി​ത​ര​ണം ചെ​യ്യാ​ത്ത വെ​ള്ള​ത്തി​ന് ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ത്യ​മാ​യി വെ​ള്ള​ക്ക​രം അ​ട​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ച ത​ല​വ​ടി തെ​ക്കെ ക​ര​യി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് കു​ടി​ശ്ശി​ഖ നോ​ട്ടീ​സ് വാ​ട്ട​ർ അ​തോ​റി​റ്റി അ​യ​ച്ചി​രി​ക്കു​ന്ന​ത്.

വാ​ല​യി​ൽ ബെ​റാ​ഖാ ഭ​വ​നി​ൽ പ​രേ​ത​നാ​യ ഇ​ടി​ക്കു​ള ചാ​ണ്ടി​ക്ക് 2021 ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള കു​ടി​ശി​ഖ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് നോ​ട്ടീ​സ് വ​ന്ന​തി​നെ തു​ട​ന്നാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ഡോ.​ജോ​ൺ​സ​ൺ വി. ​ഇ​ടി​ക്കു​ള വി​വ​ര​വ​കാ​ശ നി​യ​മ​പ്ര​കാ​രം രേ​ഖ​ക​ൾ ആ​വ​ശ്യ​പെ​ട്ട​ത്.

1995 ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് അ​വ​സാ​ന​മാ​യി മീ​റ്റ​ർ റീ​ഡിം​ഗ് എ​ടു​ത്ത​ത്. റോ​ഡു​ക​ൾ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പൊ​തു ടാ​പ്പു​ക​ൾ പ​ല​തും മ​ണ്ണി​ന​ടി​യി​ലാ​ണ്.

ത​ല​വ​ടി തെ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി പൊ​തു ടാ​പ്പി​ലൂ​ടെ ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

പൈ​പ്പ് ലൈ​ൻ പു​ന​സ്ഥാ​പി​ക്കു​ന്ന​തു വ​രെ സ​മാ​ന്ത​ര കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ 2014 ജൂ​ൺ അ​റി​ന് ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും ഏ​പ്രി​ൽ മെ​യ് മാ​സ​ങ്ങ​ളി​ലെ ചി​ല ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

വെ​ള്ള​പ്പൊക്ക​മാ​യാ​ലും വേ​ന​ൽ​ക്കാ​ല​മാ​യാ​ലും ത​ല​വ​ടി തെ​ക്കെ ക​ര​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​തെ വെ​ള്ള​ക്ക​രം അ​ട​പ്പി​ക്കു​ന്ന ന​ട​പ​ടി ജ​ല​അ​തോ​റി​റ്റി നി​ർ​ത്തി​വെ​യ്ക്ക​ണ​മെ​ന്ന് ഡോ. ​ജോ​ൺ​സ​ൺ വി. ​ഇ​ടി​ക്കു​ള ആ​വ​ശ്യ​പ്പെ​ട്ടു.

 

Related posts

Leave a Comment