വീ​ടി​നു നേ​രെ മ​ണ്ണെ​ണ്ണ നി​റ​ച്ച കു​പ്പി ക​ത്തി​ച്ചെ​റി​ഞ്ഞു; കയറിൽ തട്ടി തിരികെട്ടു, രാജപ്പനും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായി


ക​ടു​ത്തു​രു​ത്തി: ആ​യാം​കു​ടി​യി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ ആ​യാം​കു​ടി ക​പ്പേ​ള ജം​ഗ്ഷ​ന് സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ആ​യാം​കു​ടി വ​ട​ക്കേ ക​ണ്ണ​ന്ത​റ രാ​ജ​പ്പ​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്.

ബി​യ​ര്‍ കു​പ്പി​യി​ല്‍ മ​ണ്ണെ​ണ്ണ നി​റ​ച്ചു ക​ത്തി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.ആ​ദ്യ​ത്തെ കു​പ്പി മു​റ്റ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ല്‍ വീ​ണെ​ങ്കി​ലും വീ​ടി​നു മു​മ്പി​ല്‍ കെ​ട്ടി​യി​രു​ന്ന തോ​ര​ണ​ത്തി​ല്‍ ത​ട്ടി​യ​തി​നാ​ല്‍ തീ​യ​ണ​ഞ്ഞ​തോ​ടെ അ​പ​ക​ടം ഒ​ഴി​വാ​കു​യാ​യി​രു​ന്നു.

തീ ​പി​ടി​ച്ചി​രു​ന്നെ​ങ്കി​ല്‍ മു​റ്റ​ത്തു പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും ക​ത്തി ന​ശി​ക്കു​മ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തേ​ത് വീ​ടി​നു മു​ക​ളി​ല്‍ വീ​ണെ​ങ്കി​ലും താ​ഴേ​ക്ക് ഉ​രു​ണ്ട് വീ​ണു.

മു​റ്റ​ത്ത് വീ​ണ് തീ ​പി​ടി​ച്ചെ​ങ്കി​ലും അ​പ​ക​ട​മു​ണ്ടാ​യി​ല്ല.സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ രാ​ജ​പ്പ​ന്‍റെ പ്രാ​യ​മാ​യ അ​മ്മ​യു​ള്‍​പെ​ടെ എ​ല്ലാ​വ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

വീ​ട്ടു​ട​മ​സ്ഥ​നാ​യ രാ​ജ​പ്പ​ന്‍ ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ മൂ​ന്ന് പേ​ര്‍ ബൈ​ക്കി​ല്‍ ക​യ​റി പോ​കു​ന്ന​ത് ക​ണ്ട​താ​യി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്.

ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. രാ​ജ​പ്പ​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment