ട്വന്‍റി-20: കു​​ൽ​​ദീ​​പ് യാദവ് ര​​ണ്ടാം റാ​​ങ്കി​​ൽ

ദു​​ബാ​​യ്: ഐ​​സി​​സി ട്വ​​ന്‍റി-20 ബൗ​ള​ർ​മാ​രു​ടെ റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ കു​​ൽ​​ദീ​​പ് യാ​​ദ​​വ് ര​​ണ്ടാ​​മ​​ത്. ഒ​​രു സ്ഥാ​​നം മു​​ന്നോ​​ട്ട് ക​​യ​​റി ക​​രി​​യ​​റി​​ലെ മി​​ക​​ച്ച റാ​​ങ്കി​​ലാ​​ണ് കു​​ൽ​​ദീ​​പ് ഇ​​പ്പോ​​ൾ.

അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ റാ​​ഷി​​ദ് ഖാ​​ൻ ആ​​ണ് ഒ​​ന്നാം റാ​​ങ്കി​​ൽ. ആ​​ദ്യ പ​​ത്തി​​ൽ ഉ​​ള്ള ഏ​​ക ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ് കു​​ൽ​​ദീ​​പ്. യു​​സ്‌വേ​​ന്ദ്ര ചാ​​ഹ​​ൽ ആ​​റ് സ്ഥാ​​നം പി​​ന്നോ​​ട്ടി​​റ​​ങ്ങി 17ലാ​​യി. ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ 18ൽ ​​തു​​ട​​ർ​​ന്നു.

ഇ​​ന്ത്യ ടീം ​​റാ​​ങ്കിം​​ഗി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നാ​​ൽ ര​​ണ്ട് റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ് ഇ​​ന്ത്യ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ടു. പാ​​ക്കി​​സ്ഥാ​​നാ​​ണ് ഒ​​ന്നാം റാ​​ങ്കി​​ൽ.

Related posts