ഫു​​ട്ബോ​​ൾ താ​​രം അ​​ൽ അ​​റ​​ബി​​യെ മോ​​ചി​​പ്പി​​ക്കും

താ​​യ്‌ല​​ൻ​​ഡി​​ൽ ത​​ട​​വി​​ലാ​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന ബഹ്റി​​ൻ-​​ഓ​​സ്ട്രേ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ ഹ​​ക്കീം അ​​ൽ അ​​റ​​ബി​​യെ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മോ​​ചി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​ന​​മാ​​യി. ഹ​​ക്കീ​​മി​​നെ കൈ​​മാ​​റ​​ണ​​മെ​​ന്നു​​ള്ള ആ​​വ​​ശ്യം ബഹ്റി​​ൻ പി​​ൻ​​വ​​ലി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. ഹ​​ക്കീ​​മി​​നെ ത​​ട​​വി​​ലാ​​ക്കി​​യ​​തി​​നെ​​തി​​രേ ഫു​​ട്ബോ​​ൾ താ​​ര​​ങ്ങ​​ളാ​​യ ദി​​ദി​​യ​​ർ ദ്രോ​​ഗ്ബ, ജെ​​യ്മി വാ​​ർ​​ഡി തു​​ട​​ങ്ങി​​യ​​വ​​ർ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു.

ബഹ്റി​​ൻ ദേ​​ശീ​​യ​​ടീ​​മം​​ഗ​​മാ​​യി​​രു​​ന്നു ഹ​​ക്കീം. എ​​ന്നാ​​ൽ, 2011ൽ ​​ബഹ്റി​​ൻ അ​​ധി​​കാ​​ര​​ക​​ൾ​​ക്കെ​​തി​​രേയു​​ണ്ടാ​​യ ബ​​ഹു​​ജ​​ന​​പ്ര​​ക്ഷോ​​ഭ​​ത്തി​​നി​​ടെ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ആ​​ക്ര​​മി​​ച്ചു എ​​ന്ന കേ​​സി​​ൽ താ​​ര​​ത്തെ അ​​റി​​സ്റ്റ് ചെ​​യ്തു. അ​​ത് കെ​​ട്ടി​​ച്ച​​മ​​ച്ച കേ​​സാ​​ണെ​​ന്നാ​​യി​​രു​​ന്നു ഹ​​ക്കീ​​മി​​ന്‍റെ ആ​​രോ​​പ​​ണം.

2014ൽ ​​ഹ​​ക്കീം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ അ​​ഭ​​യം പ്രാ​​പി​​ച്ചു. എ​​ന്നാ​​ൽ, ഹ​​ക്കീ​​മി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ലും താ​​ര​​ത്തി​​ന് പ​​ത്ത് വ​​ർ​​ഷ​​ത്തെ ത​​ട​​വു​​ശി​​ക്ഷ ബഹ്റി​​ൻ വി​​ധി​​ച്ചു. ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ൽ അ​​വ​​ധി​​ ആ​​ഘോ​​ഷി​​ക്കാ​​നെ​​ത്തി​​യ ഹ​​ക്കീ​​മി​​നെ ഇ​​ന്‍റ​​പോ​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​ന്‍റെ ബ​​ല​​ത്തി​​ൽ താ​​യ് അ​​ധി​​കൃ​​ത​​ർ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

Related posts