എ​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ തി​ക്താ​നു​ഭ​വ​ങ്ങ​ള്‍ സി​നി​മ മൂ​ലം ഉ​ണ്ടാ​യ​താ​ണെന്ന് ചിന്തിച്ച കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക്; കുഞ്ചാക്കോ ബോബൻ

കു​ട്ടി​ക്കാ​ല​ത്ത് എ​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ തി​ക്താ​നു​ഭ​വ​ങ്ങ​ള്‍ സി​നി​മ മൂ​ലം ഉ​ണ്ടാ​യ​താ​ണ് എ​ന്നൊ​രു തോ​ന്ന​ലു​ണ്ടാ​യി​രു​ന്നു . അ​പ്പോ​ള്‍ സി​നി​മ​യോ​ട് തോ​ന്നി​യ വൈ​രാ​ഗ്യം കാ​ര​ണ​മാ​ണ് അ​പ്പ​നോ​ട് സി​നി​മ​യൊ​ന്നും വേ​ണ്ട, എ​ല്ലാം ക​ള​യൂ, ഒ​ന്നും ആ​വ​ശ്യ​മി​ല്ല, സി​നി​മ​യേ ആ​വ​ശ്യ​മി​ല്ല എ​ന്ന് പ​റ​ഞ്ഞ​ത്.

പി​ന്നീ​ട് ഞാ​ന്‍ സി​നി​മ​യി​ലേ​ക്ക് വ​ന്നു. ഇ​ട​ക്കാ​ല​ത്ത് സി​നി​മ​യി​ല്‍നി​ന്നു മാ​റിനി​ന്നു. പി​ന്നീ​ട് സി​നി​മ ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ന്‍റെ പു​റ​ത്ത് തി​രി​ച്ചു വ​ന്നു.

പി​ന്നീ​ടു നി​ര്‍​മാ​താ​വാ​യി. ഉ​ദ​യ​യു​ടെ ബാ​ന​ര്‍ റി​വൈ​വ് ചെ​യ്തു. ഉ​ദ​യ​യു​ടെ കൂ​ടെത​ന്നെ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നൊ​രു ബാ​ന​ര്‍ തു​ട​ങ്ങി. ഒ​രേവ​ര്‍​ഷം ര​ണ്ട് സി​നി​മ​ക​ള്‍ കോ ​പ്രൊ​ഡ്യൂ​സ് ചെ​യ്തു.

ഇ​നി​യും സി​നി​മ​ക​ള്‍ സം​ഭ​വി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക്കാ​ല​ത്തെ അ​റി​വി​ല്ലാ​യ്മ​യു​ടെ​യും എ​ടു​ത്ത് ചാ​ട്ട​ത്തി​ന്‍റെ​യും പു​റ​ത്താ​യി​രി​ക്കും അ​പ്പ​നോ​ട് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

പ​ക്ഷെ ഇപ്പോൾ ഞാ​ന്‍ തി​രി​ച്ച​റി​യു​ന്നു​ണ്ട് സിനിമ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ എ​ത്ര​ത്തോ​ളം വ​ലി​യ അ​ഭി​വാ​ജ്യഘ​ട​ക​മാ​ണെ​ന്നും എ​ന്‍റെ ര​ക്ത​ത്തി​ല്‍ അ​ലി​ഞ്ഞു ചേ​ര്‍​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് പറഞ്ഞ്കു​ഞ്ചാ​ക്കോ ബോ​ബ​ൻ

Related posts

Leave a Comment