എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കഠാരവീശി കുഞ്ചാക്കോ ബോബനെ  കൊല്ലാൻ ശ്രമിച്ച  കേസ്;  പ്രതിക്ക് ഒരുവർഷം തടവ്

കൊ​ച്ചി: ച​ല​ച്ചി​ത്ര ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ഒ​രു വ​ർ​ഷം ത​ട​വ്. തോ​പ്പും​പ​ടി മൂ​ല​ങ്കു​ഴി അ​ത്തി​ക്കു​ഴി സ്റ്റാ​ൻ​ലി ജോ​സ​ഫി​നെ​യാ​ണു(75) ശി​ക്ഷ​ച്ച​ത്. മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2018 ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്ത് വ​ച്ച് താ​ര​ത്തി​ന് നേ​രെ ക​ഠാ​ര വീ​ശി പ്ര​തി കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഷൂ​ട്ടിം​ഗി​ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി കു​ഞ്ചാ​ക്കോ മാ​വേ​ലി എ​ക്സ്പ്ര​സ് കാ​ത്തു​നി​ൽ​ക്ക​വേ​യാ​യി​രു​ന്നു വ​ധ​ശ്ര​മം.

കേ​സി​ൽ കു​ഞ്ചാ​ക്കോ ഉ​ൾ​പ്പെ​ടെ എ​ട്ടു സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും കോ​ട​തി പ​രി​ശോ​ധി​ച്ചി​രു​ന്നു.

Related posts