പുറം ലോകം കാണാൻ  കുപ്പികൾകൊണ്ടുള്ള ചങ്ങാടം; പ്രളയദുരന്തത്തിൽ   അകപ്പെട്ട  ചാലുകുന്ന്  നിവാസികളുടെ ഗതികേടുകൾ ഇങ്ങനെ….

കോ​ട്ട​യം: മ​ഴ​വെ​ള്ള​ത്തി​ൽ ഒ​ഴു​കി വ​ന്ന കു​പ്പി​ക​ൾ പെ​റു​ക്കി​ക്കൂട്ടി​യു​ണ്ടാ​ക്കി​യ ച​ങ്ങാ​ട​മാ​ണ് ചാ​ലു​കു​ന്നി​നു സ​മീ​പ​ത്തെ ഏ​താ​നും വീ​ട്ടു​കാ​രു​ടെ ആ​ശ്ര​യം. ചാ​ലു​കു​ന്നി​ന് സ​മീ​പം സി​എ​ൻ​ഐ-​കൊ​ച്ചാ​ന റോ​ഡി​ൽ ഒ​ന്ന​ര​യാ​ൾ വെ​ള്ള​മാ​ണ് ഉ​യ​ർ​ന്ന​ത്. ഏ​താ​ണ്ട് 500 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി.

വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഭൂ​രി​ഭാ​ഗം പേ​രും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി. മ​റ്റു​ള്ള​വ​ർ​ക്ക് പു​റം ലോ​ക​ത്തേ​ക്ക് പോ​കാ​ൻ ഒ​രു മാ​ർ​ഗ​വു​മി​ല്ല. ഈ​യ​വ​സ​ര​ത്തി​ൽ പോ​രു​പു​ഞ്ച​യി​ൽ രാ​മ​കൃ​ഷ്ണ​നാ​ണ് കു​പ്പി പെ​റു​ക്കി​ക്കൂ​ടി ച​ങ്ങാ​ട​മു​ണ്ടാ​ക്കി​യാ​ലോ എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത്.

കാ​ലി​ക്കു​പ്പി ശേ​ഖ​രി​ച്ച് അ​ത് വ​ല​യ്ക്കു​ള്ളി​ലാ​ക്കി കെ​ട്ടി​യ ശേ​ഷം പ​ല​ക മു​ക​ളി​ൽ വ​ച്ച് കെ​ട്ടി​യാ​ണ് ച​ങ്ങാ​ടം രൂ​പ​പ്പെ​ടു​ത്തി​യ​ത്. കു​പ്പി​യു​ടെ എ​ണ്ണം കൂ​ടും​തോ​റും ച​ങ്ങാ​ട​ത്തി​ന് ബ​ല​മേ​കു​മെ​ന്ന് രാ​മ​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. എ​ന്താ​യാ​ലും അ​ടു​ത്ത വെ​ള്ള​പ്പൊ​ക്ക സീ​സ​ണി​ൽ വി​പു​ല​മാ​യ ഒ​രു കു​പ്പി​ച്ചങ്ങാ​ട​മു​ണ്ടാ​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ൽ ഇ​പ്പോ​ഴേ കു​പ്പി​ക​ൾ ശേ​ഖ​രി​ച്ചു​തു​ട​ങ്ങി രാ​മ​കൃ​ഷ്ണ​ൻ.

Related posts