ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കുമെന്ന്  മ​ന്ത്രി മാ​ത്യു ടി ​തോ​മ​സ്

പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ആ​ധാ​രം അ​ട​ക്ക​മു​ള്ള വി​വി​ധ രേ​ഖ​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി മാ​ത്യു ടി ​തോ​മ​സ്. ഇ​തി​നാ​യി പ്ര​ത്യേ​ക അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കും. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ വി​വി​ധ ക്യാ​ന്പു​ക​ളിൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​വേ ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​യി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി.

കേ​ര​ളം ക​ണ്ടി​ട്ടി​ല്ലാ​ത്ത സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തു കൊ​ണ്ടാ​ണ് വ​ലി​യ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ധാ​രാ​ളം സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്.

ഇ​ത് മ​നു​ഷ്യ നന്മയു​ടെ പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ ഏ​റെ​ക്കു​റെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​നി​യും ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Related posts