കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല കു​റ​യ്ക്കാ​ൻ വ്യാ​പാ​രി​ക​ൾ ത​യാ​റാ​ക​ണം: ഡി​വൈ​എ​ഫ്ഐ

മു​ക്കം: കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല കു​റ​യ്ക്കാ​ൻ വ്യാ​പാ​രി​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ മു​ക്കം മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​മാ​താ​ക്ക​ൾ വി​ല കു​റ​യ്ക്കാ​ൻ ത​യ്യാ​റാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യാ​പാ​രി​ക​ളും വി​ല കു​റ​യ്ക്ക​ണ​മെ​ന്നും മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും ഏ​ഴ​ര രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്ന ഒ​രു ലി​റ്റ​ർ കു​പ്പി​വെ​ള്ളം 20 രൂ​പ​യ്ക്ക് വി​ൽ​ക്കു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മു​ക്ക​ത്തെ ക​ട​ക​ളി​ൽ ക​യ​റി കു​പ്പി വെ​ള്ള​ത്തി​ന്‍റെ വി​ല കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ള്ള​ലാ​ഭം അ​വ​സാ​നി​പ്പി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ ക്യാ​മ്പ​യി​നു​ക​ൾ​ക്കും പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് മേ​ഖ​ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മേ​ഖ​ല സെ​ക്ര​ട്ട​റി എ.​പി ജാ​ഫ​ർ ഷെ​രീ​ഫ്, പ്ര​സി​ഡ​ന്‍റ് നോ​ർ​മ​ൻ, ട്ര​ഷ​റ​ർ അ​നൂ​പ് മ​ഠ​ത്തി​ൽ, ജ​യ​പ്ര​സാ​ദ്, അ​ഖി​ലേ​ഷ്, അ​തു​ൽ ക​ച്ചേ​രി, ബാ​ബു, ജി​ൻ​ഷു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts