വീടിന്‍റെ ഗേറ്റ് കടന്ന് അജ്ഞാതൻ, ബ​ഹ​ളം വെ​ച്ച​തോ​ടെ ഓടിമറഞ്ഞു; കുറുവാ ഭീതിയിൽ കുമരകവും


കു​മ​ര​കം: ചൂ​ള ഭാ​ഗ​ത്ത് വീ​ടി​ന്‍റെ ഗേ​റ്റ് ക​ട​ന്നെ​ത്തി​യ അ​ജ്ഞാ​ത​നെ ക​ണ്ട​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.​ ഇ​ന്ന​ലെ പ​ക​ൽ പ​തി​നൊ​ന്നോ​ടെ ആ​ഞ്ഞി​ലി​പ​റ​ന്പിൽ കു​ഞ്ഞി​ന്‍റെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​ള്ള ഗേ​റ്റി​ന​രി​കി​ൽ പ​തുങ്ങി നി​ന്ന ശേ​ഷം​ ഗേ​റ്റ് ക​ട​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച​തി​നു​ശേ​ഷം വ​ഴി​മാ​റി പ​റ​ന്പി​ലൂ​ടെ ന​ട​ക്കു​ന്ന​ത് വീ​ട്ടു​കാ​ർ സി ​സി ടി​വി​യി​ലൂ​ടെ ക​ണ്ടു ബ​ഹ​ളം വെ​ച്ച​തോ​ടെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​ള്ള ഗേ​റ്റി​ലൂ​ടെ ഇ​യാ​ൾ ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് കു​മ​ര​കം പോ​ലീ​സ് എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.കോ​ട്ട​യം ജി​ല്ല​യി​ൽ കു​റു​വാ സം​ഘ​മെ​ത്തി എ​ന്ന വാ​ർ​ത്ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ സം​ഭ​വ​ത്തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യി.

എ​ന്നാ​ൽ ഭീ​തി​യി​ൽ ആ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പോ​ലീ​സ് ജാ​ഗ്ര​ത​യോ​ടെ രം​ഗ​ത്തു​ണ്ടെ​ന്നും കു​റു​വാ സം​ഘം പോ​ലു​ള്ള ഒ​രു ഭീ​ക​ര സം​ഘ​വും കു​മ​ര​കം പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ല​ക്ഷ്യം വെ​ക്കി​ല്ലെ​ന്നും എ​സ്ഐ എ​സ്. സു​രേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment