എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യു​വാ​വ് അ​റ​സ്റ്റി​ല്‍; സം​ഭ​വം ന​ട​ന്ന​ത് ഒ​രു വ​ര്‍​ഷം മുമ്പ്‌

കൊ​ച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ലായി.

വൈ​റ്റി​ല പൊ​ന്നു​രു​ന്നി കു​ഞ്ഞ​ന്‍​ബാ​വ റോ​ഡി​ല്‍ മു​ക്ക​ട​തു​ണ്ടി​യി​ല്‍ അ​ജി (23) ആ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്നാ​ണ് സൗ​ത്ത് സിഐ എം.​എ​സ്. ഫൈ​സ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷണ​ര്‍ സി.​എ​ച്ച്. നാ​ഗ​രാ​ജു​വി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം എ​റ​ണാ​കു​ളം ഡിസിപി വി.​യു. കു​ര്യാ​ക്കോ​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കുടുങ്ങിയ​ത്.

ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ പ്ര​തി പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ശ്രീ​കു​മാ​ര്‍, അ​ജേ​ഷ്, ഡ​ബ്ല്യു​സി​പി​ഒ ജ​യ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

പീ​ഡ​നം: ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​യും ക​ലൂ​ര്‍ ട്രെ​ന്‍​ഡ് ബ്യൂ​ട്ടി പാ​ര്‍​ല​ർ ഉ​ട​മ​യു​മാ​യ സു​ഹൈലിനെ (33) അ​റ​സ്റ്റ് ചെയ്തു.

കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ എ​റ​ണാ​കു​ളം ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​നു സ​മീ​പ​ത്തു​ള്ള ബ്യൂ​ട്ടി​പാ​ര്‍​ല​റി​ല്‍ പീ​ഡി​പ്പി​ച്ചെന്നാണ് കേസ്.

യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. വി​ജ​യ്ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇയാളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment