‘മൈ ലൈഫ്, മൈ ബീ’ ! ലിച്ചിയുടെ പുതിയ പോസ്റ്റ് കണ്ട് നഷ്ടബോധത്താല്‍ ഹൃദയം തകര്‍ന്ന് ആരാധകര്‍…

മലയാളികളുടെ പ്രിയ നായികയാണ് അന്ന രാജന്‍.അങ്കമാലി ഡയറീസിലെ ലിച്ചി ആയി മലയാള സിനിമയില്‍ എത്തിയ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകരായ യുവാക്കളുടെ ഹൃദയം തകര്‍ക്കുന്നത്.

‘മൈ ലൈഫ്, മൈ ബീ’ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ താരത്തിന്റെ പിന്നില്‍ ആരോ ഇരിപ്പുണ്ട്. എന്നാല്‍, അത് ആരാണെന്ന് വ്യക്തമല്ല.

പിന്നിലിരിക്കുന്ന ആളുടെ കൈയില്‍ താരവും കൈ കോര്‍ത്തിട്ടുണ്ട്. ‘മങ്ങിയ ചിത്രം ജീവിതത്തിലെ ഒരുപാട് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിറഞ്ഞ ചിരിയോടെയാണ് ചിത്രത്തില്‍ ലിച്ചി പ്രത്യക്ഷപ്പെടുന്നത്. ഏതായാലും പിന്നില്‍ ഒളിപ്പിച്ച രഹസ്യവുമായുള്ള അന്ന രാജന്റെ ചിത്രം ആരാധകരുടെ ഹൃദയത്തില്‍ തന്നെയാണ് കൊണ്ടത്.

‘എന്നോട് ഇത് വേണ്ടായിരുന്നു’, ‘ഒരുപാട് ആളുകളുടെ ഹൃദയം തകര്‍ന്ന നിമിഷം’, ‘സംതിങ് ഫിഷി’, ‘സെഡ് ആയി’, അങ്ങനെ പോകുന്നു കമന്റുകള്‍.

നടി വിവാഹിതയാകാന്‍ പോകുകയാണോ എന്നുള്ള സംശയം തന്നെയാണ് ഭൂരിഭാഗം ആരാധകര്‍ക്കും.

നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. നടി സ്‌നേഹ ശ്രീകുമാര്‍ ലവ് ഇമോജിയാണ് നല്‍കിയത്.

അതേസമയം, അന്നയുടെ പിന്നില്‍ ഒളിച്ചിരിക്കുന്നത് മാത്തുക്കുട്ടിയാണോ എന്ന സംശയവും ചിലര്‍ പങ്കുവെച്ചു. എന്റെ ജീവിതം, എന്റെ തേനീച്ച എന്നൊക്കെയാണ് ഹാഷ് ടാഗ്.

ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ അന്ന രാജന്‍ പ്രണയത്തിലാണെന്നും ഉടനെ വിവാഹിതയായേക്കുമെന്ന സൂചനയാണ് ആരാധകര്‍ക്ക് ലഭിക്കുന്നത്.

Related posts

Leave a Comment