താ​മ​സ​രേ​ഖ പു​തു​ക്കു​ന്ന​തി​ന് 800 ദി​നാ​ർ;  ഒ​രു വ​ർ​ഷ​ത്തി​നി​ടെ കു​വൈ​റ്റ് വി​ട്ട​ത് 1.78 ല​ക്ഷം പ്ര​വാ​സി​ക​ൾ


കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ കു​വൈ​റ്റ് വി​ട്ടു​പോ​യ​ത് 1,78,919 വി​ദേ​ശി​ക​ൾ. സ്വ​ദേ​ശി​വ​ത്ക​ര​ണ​വും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും പ്ര​വാ​സി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മി​ല്ലാ​ത്ത 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കു താ​മ​സ​രേ​ഖ പു​തു​ക്കു​ന്ന​തി​ന് 800 ദി​നാ​ർ ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ ഫീ​സ്‌ ചു​മ​ത്തി​യി​രു​ന്നു.

ഭാ​രി​ച്ച തു​ക അ​ട​യ്ക്കു​വാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നു സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളി​ൽ പ​ല​രും കു​വൈ​റ്റ് വി​ട്ടി​രു​ന്നു.

കു​വൈ​റ്റി​ലെ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന 23 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും പ്ര​വാ​സി​ക​ളാ​ണ്. പൊ​തു​മേ​ഖ​ല​യി​ല്‍ 372,800 കു​വൈ​റ്റി​ക​ളും 110,400 പ്ര​വാ​സി​ക​ളു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

 

Related posts

Leave a Comment