റോഡ് തകർന്ന് നഗരം ഗതാഗതക്കുരുക്കിൽ; കുഴികളടച്ച് പോലീസുകാർ; കു​റ​ച്ചു​ദി​വ​സ​ത്തേ​ക്കെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് കു​ഴി​യി​ൽ ചാ​ടാ​തെ പോ​കാ​നാ​കുമെന്ന് പോലീസ്

വ​ട​ക്ക​ഞ്ചേ​രി: പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ത്തി. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​യു​ന്ന വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​നി​ലെ ഭീ​മാ​കാ​ര​മാ​യ കു​ഴി​ക​ളി​ൽ മെ​റ്റ​ലി​ട്ടാ​ണ് സി​ഐ പ്ര​ദീ​പ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ത്തു​ന്ന​ത്. ഇ​തു​മൂ​ലം കു​റ​ച്ചു​ദി​വ​സ​ത്തേ​ക്കെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് കു​ഴി​യി​ൽ ചാ​ടാ​തെ പോ​കാ​നാ​കും.

റോ​യ​ൽ ജം​ഗ്ഷ​ൻ​മു​ത​ൽ തൃ​ശൂ​രി​ലേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡി​ൽ ഹോ​ട്ട​ൽ ഡ​യാ​ന​വ​രെ​യു​ള്ള ഒ​ന്ന​ര​കി​ലോ മീ​റ്റ​റോ​ളം ദൂ​രം മു​ഴു​വ​ൻ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കാ​ല​വ​ർ​ഷം എ​ത്തും​മു​ന്പേ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള ഇ​വി​ടെ മ​ഴ ക​ന​ക്കു​ന്ന​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​തം സ്തം​ഭി​ക്കും.

സ​ർ​വീ​സ് റോ​ഡ് ത​ക​ർ​ന്നു വാ​ഹ​ന​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ 29ന് ​ദീ​പി​ക​യി​ൽ പ​ടം സ​ഹി​തം വാ​ർ​ത്ത ന​ല്കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും കു​ഴി​യ​ട​യ്ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്.

Related posts