മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ല​ഹ​രി പൂ​ക്കു​ന്നു;  ​എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ പ​ല​രും ല​ഹ​രി​ക്ക​ടി​മ​ക​ള്‍; ഹൗ​സ് സ​ര്‍​ജ​ൻമാ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി എ​ക്‌​സൈ​സ്

സ്വ​ന്തം​ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ല​ഹ​രി മാ​ഫി​യാ സം​ഘം സ​ജീ​വ​മാ​യു​ണ്ടെ​ന്ന് എ​ക്‌​സൈ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

ആ​ല​പ്പു​ഴ, കോ​ട്ട​യം മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ളി​ല്‍ ഒ​ഴി​കെ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, എ​ര്‍​ണാ​ക​ുളം, ക​ണ്ണൂ​ര്‍, കൊ​ല്ലം തു​ട​ങ്ങി സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ളി​ലെ​ല്ലാം സി​ന്ത​റ്റി​ക് ല​ഹ​രി​യും ക​ഞ്ചാ​വും പ​തി​വാ​യി ചില വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്റ്റേറ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ക​ണ്ടെ​ത്തി​യ​ത്.

എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ചി​നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്കും ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ അ​റി​യാ​മെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ നി​ല​നി​ല്‍​ക്കു​കയാണ്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​ കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി നാ​ലു ഗ്രാം ​ഹാ​ഷി​ഷു​മാ​യി പി​ടി​യി​ലാ​യി​രു​ന്നു. വി​ദ്യാ​സ​മ്പ​ന്ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ വ​രെ വ​ല​യി​ലാ​ക്കാ​ന്‍ ത​ക്ക വി​ധ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നു ലോ​ബി​യും മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ഹാ​യം കൂ​ടി ഇ​ത്ത​രം ലോ​ബി​ക​ള്‍​ക്കു ല​ഭി​ക്കു​ന്ന​തോ​ടെ ല​ഹ​രി​പൂ​ക്കു​ന്ന കാ​മ്പ​സു​ക​ളാ​യി സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ള്‍ മാ​റു​ക​യാ​ണ്. പ​ഠ​ന​ത്തി​ല്‍ ഏ​കാ​ഗ്ര​ത കി​ട്ടു​ന്ന​തി​നും ഉന്മേഷ​ത്തി​നു​മെന്ന തെറ്റിദ്ധാരണയിലാണ് ലഹരി വ്യാപകമായിരിക്കുന്നത്.

അതുക്കുംമേലെ ഈ “പാ​ഠം’ …
സ്‌​കൂ​ള്‍ പ​ഠ​ന​കാ​ലം മു​ത​ല്‍ മി​ക​ച്ച വി​ജ​യ​ത്തോ​ടെ വി​ജ​യി​ച്ചു​വ​രു​ന്ന വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ എം​ബി​ബി​എസ് വി​ദ്യാ​ര്‍​ഥി.

ഓ​ള്‍ ഇ​ന്ത്യാ ത​ല​ത്തി​ല്‍ 1000​ല്‍ താ​ഴെ​യും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ 200 താ​ഴെ​യും റാ​ങ്കു​ നേ​ടി​യാ​ണ് എ​ക്‌​സൈ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ മ​ക​ന്‍ കൂ​ടി​യാ​യ വി​ദ്യാ​ര്‍​ഥി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ അ​ഡ്മി​ഷ​ന്‍ നേ​ടി​യ​ത്.

അ​ച്ച​ട​ക്ക​മു​ള്ള കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി വ​ള​ര്‍​ന്ന​തി​നാ​ല്‍ കാ​മ്പ​സി​ലെ​ത്തി​യ​തോ​ടെ ല​ഭി​ച്ച സ്വാ​ത​ന്ത്ര്യം ആ​വോ​ളം ആ​സ്വ​ദി​ച്ചു.വി​ദ്യാ​ര്‍​ഥി പ്ര​സ്ഥാ​ന​ത്തി​ലും പ്ര​വ​ര്‍​ത്തി​ച്ചു.

അ​തി​നി​ടെ ക്ലാ​സി​ല്‍ ഹാ​ജ​രാ​കാ​ത്ത​തു തു​ട​ര്‍​പ​ഠ​ന​ത്തെ ബാ​ധി​ച്ചു. പി​ന്നീ​ട് സ​ഹോ​ദ​ര​നൊ​പ്പം പ​ഠി​ക്കേ​ണ്ട​താ​യും വ​ന്നു. ഇ​തോ​ടെ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി. ഈ ​സ​മ​യ​ത്താ​ണ് ല​ഹ​രി സം​ഘം സ​മീ​പി​ക്കു​ന്ന​ത്. പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

പ​ഠ​ന​ത്തി​ല്‍ ഏ​കാ​ഗ്ര​ത ​ല​ഭി​ക്കു​ന്ന​തി​നും മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നും ക​ഞ്ചാ​വു​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന വാ​ഗ്ദാ​നം ന​ല്‍​കി വി​ദ്യാ​ര്‍​ഥി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​വ​രും കാ​മ്പ​സു​ക​ളി​ലു​ണ്ട്.

ഇ​വ​ര്‍ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ സ​ഹാ​യി​ക​ളാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പു​തു​താ​യി എ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​ത്ത​ര​ത്തി​ലു​ള്ള സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ഴി​തെ​റ്റി​ക്കാ​റു​ണ്ടെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ആ​ദ്യ​ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ മാ​ന​സി​ക​മാ​യി ല​ഹ​രി​യു​ടെ സു​ഖം അ​നു​ഭ​വി​ച്ചു തു​ട​ങ്ങും. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ​യും സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും ‘കൗ​ണ്‍​സി​ലിം​ഗ്’ ഇ​തി​നൊ​പ്പം ല​ഭി​ക്കു​ന്ന​തോ​ടെ ഉ​ന്മാ​ദ​ത്തി​ന്‍റെ ഉ​ച്ഛ​സ്ഥാ​യി​ലാ​വു​ക​യും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​വു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

പ്രാക്ടീസ് ചെയ്യുന്പോഴുംഉ​ന്മാ​ദ​ത്തി​ല്‍ !
എം​ബി​ബി​എ​സ് പ​ഠ​ന​കാ​ലം മു​ത​ല്‍ ല​ഹ​രി​യി​ല്‍ ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്ന​വ​ര്‍ ഡോ​ക്ട​ര്‍​മാ​രാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന അ​വ​സ​ര​ത്തി​ലും ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നാ​ണ് എ​ക്‌​സൈ​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ള്‍​പ്പെ​ടെ രാ​ത്രി​യി​ല്‍ ഉ​റ​ക്ക​മി​ല്ലാ​തെ ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​മ്പോ​ഴു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ മാ​റ്റാ​നാ​ണ് ചി​ല​ര്‍ ക​ഞ്ചാ​വും സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എ​ല്‍​എ​സ്ഡി​യും എം​ഡി​എം​എ​യു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സീ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​രി​ല്‍ൃനി​ന്നു​ണ്ടാ​വു​ന്ന സ​മ്മ​ര്‍​ദ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നും ചി​ല​ര്‍ മ​യ​ക്കു​മ​രു​ന്നി​ല്‍ അ​ഭ​യം തേ​ടാ​റു​ണ്ടെ​ന്നാ​ണ് സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ന് ല​ഭി​ച്ച വി​വ​രം.

മി​ത​മാ​യ അ​ള​വി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ തിരിച്ച​റി​യാ​നാ​വി​ല്ല. രോ​ഗീ പ​രി​ച​ര​ണ​ത്തി​ല്‍വരെ വീ​ഴ്ച​ക​ള്‍ സം​ഭ​വി​ക്കാമെന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ മുന്നറിയിപ്പ് നൽകുന്നു.

ആന്‍റി നാർക്കോട്ടിക് ക്ലബ്
എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ളിൽ ചിലർ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ളി​ല്‍ ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് ക്ല​ബ് രൂ​പീ​ക​രി​ച്ച​താ​യി ഉ​ത്ത​ര​മേ​ഖ​ല ജോ​യി​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ മാ​ത്യു കു​ര്യ​ന്‍ അ​റി​യി​ച്ചു. മെ​ഡി​ക്ക​ല്‍​ കോ​ള​ജ് സൂ​പ്ര​ണ്ട്, വാ​ര്‍​ഡ​ന്‍​മാ​ര്‍, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ക്ല​ബ്. ഇ​തി​ന് പു​റ​മേ ഹോ​സ്റ്റ​ലു​ക​ളി​ല്‍ ‘ശ്ര​ദ്ധ’ എ​ന്ന പേ​രി​ല്‍ ഗ്രൂ​പ്പും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ര്‍​ഡ​ന്‍​മാ​രും വി​ദ്യാ​ര്‍​ഥി​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ഗ്രൂ​പ്പ്.​ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​ പ​ക്ഷം എ​ക്‌​സൈ​സി​ല്‍ അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന​ട​പ​ടി​‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

 

Related posts

Leave a Comment