വ്യാ​ജ​മ​ദ്യം; ഇ​രി​ങ്ങാ​ല​ക്കു​ടയിൽ രണ്ടാമത്തെയാളും മരിച്ചു; പോലീസ് അന്വേഷണം ഊർജിതമാക്കി


ഇ​രി​ങ്ങാ​ല​ക്കു​ട: വ്യാ​ജ​മ​ദ്യം ക​ഴി​ച്ചു സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ച​ന്ത​ക്കു​ന്ന് ക​ണ്ണം​ന്പി​ള്ളി വീ​ട്ടി​ൽ ജോ​സിന്‍റെ മ​ക​ൻ നി​ശാ​ന്ത് (44), പ​ടി​യൂ​ർ എ​ട​തി​രി​ഞ്ഞി ചെ​ട്ടി​യാ​ൽ-​കാ​ട്ടൂ​ർ തേ​ക്കും​മൂ​ല റോ​ഡി​ൽ മു​ഹി​യി​ദ്ധീ​ൻ പ​ള്ളി​റോ​ഡി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന അ​ണ​ക്ക​ത്തി​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ മ​ക​ൻ ബി​ജു (42) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണു സം​ഭ​വം.

ച​ന്ത​ക്കു​ന്നി​ലും ബസ് സ്റ്റാ​ൻ​ഡി​ലു​മുള്ള ഗോ​ൾ​ഡ​ൻ ചി​ക്ക​ൻ സെ​ന്‍റ​റുകളുടെ ഉ​ട​മ​യാ​ണു നി​ശാ​ന്ത്. ഇ​രി​ങ്ങാ​ല​ക്കു​ട ബി​വ​റേ​ജി​നു സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തു​ക​യാ​ണു ബി​ജു. ഇരുവരും ഒ​രു​മി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള നി​ശാ​ന്തി​ന്‍റെ ക​ട​യി​ൽവച്ചു മ​ദ്യം ക​ഴി​ച്ചി​രു​ന്നു.

തു​ട​ർ​ന്നു ഠാ​ണാ ജം​ഗ്ഷ​നി​ലേ​ക്കു ബൈ​ക്കി​ൽ വ​രു​ന്ന വ​ഴി മെ​യി​ൻ റോ​ഡി​ൽ മു​ൻ​സി​ഫ് കോ​ട​തി​ക്കു സ​മീ​പ​ത്തു​വെ​ച്ചു നി​ശാ​ന്ത് കു​ഴ​ഞ്ഞുവീ​ണു.

ഉ​ട​ൻ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കി​ലും മരിച്ചു. വാ​യി​ൽനി​ന്നു നു​ര​യും പ​ത​യും വ​ന്നി​രു​ന്ന​താ​യും ക​ണ്ണി​ൽനി​ന്നു വാ​ത​കം പോ​ലു​ള്ള​തു വ​ന്നി​രു​ന്ന​താ​യും ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​വ​ർ പ​റ​ഞ്ഞു.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ബി​ജു​വി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാണ് പ്രവേശി പ്പിച്ചത്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​​യാ​ണു ബി​ജു മ​രി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ് ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​വ​ർ ക​ഴി​ച്ചി​രു​ന്ന മ​ദ്യ​ത്തി​ന്‍റെ ബാ​ക്കി​യും ര​ണ്ടു ഗ്ലാ​സും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ചാ​രാ​യ​ത്തി​ന്‍റെ മ​ണ​മു​ള്ള വെ​ള്ള നി​റ​ത്തി​ലു​ള്ള ദ്രാ​വ​ക​മാ​ണു ക​ഴി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​റ്റു വി​വ​ര​ങ്ങ​ൾ ഫോ​റ​ൻ​സി​ക് ലാ​ബി​ലെ പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മേ വ്യ​ക്ത​മാ​കൂ എന്നും സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​പി. സു​ധീ​ര​ൻ പ​റ​ഞ്ഞു. ‌

ഇ​രു​വ​രു​ടെ​യും പോ​സ്റ്റു​മോ​ർ​ട്ടം ഇ​ന്നു ന​ട​ക്കും. സി​നി​യാ​ണു നി​ശാ​ന്തി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ-​ഗോ​ഡ്‌വിൻ, ഗോ​ഡ്സ​ണ്‍, ഗി​ഫ്റ്റി. ബി​ജു അ​വി​വാ​ഹി​ത​നാ​ണ്.

മദ്യം എവിടെനിന്ന്‍ ?സംശയം ആസിഡിലേക്കും

വ്യാ​ജ​മ​ദ്യം ക​ഴി​ച്ചു ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​വ​ർ ക​ഴി​ച്ച മ​ദ്യ​ത്തി​ൽ വി​ഷം ക​ല​ർ​ന്നി​രു​ന്നു​വോ​യെ​ന്നാണ് സം​ശ​യം.

ഇ​വ​ർ​ക്കു മ​ദ്യം ആ​രാ​ണു ന​ൽ​കി​യ​തെ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ​ല വാ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന ന​ട​ത്തു​ണ്ട്.

ഇ​വ​ർ​ക്കു ല​ഭി​ച്ച മ​ദ്യ​ത്തി​ൽ ഉയർന്ന അളവിൽ ആ​സിഡി​ന്‍റെ സാന്നിധ്യം ഉള്ള​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്. അ​തി​നാ​ലാ​ണു ക​ണ്ണി​ൽനി​ന്നു പുകച്ചിൽ ഉ​ണ്ടാ​യ​ത്.

മ​ദ്യ​ത്തി​ൽ ഫോ​ർ​മാ​ലി​ന്‍റെ അം​ശം ഉ​ണ്ടെ​ന്നാ​ണു ഡോ​ക്ട​ർ​മാ​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ജി​ല്ലാ റൂ​റ​ൽ എ​സ്പി ജി. ​പൂ​ങ്കു​ഴ​ലി സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

 

Related posts

Leave a Comment