ഗോവ: ഗോവയിൽ 43 കോടി രൂപയുടെ മയക്കുമരുന്നുമായി ദന്പതിമാർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ദക്ഷിണ ഗോവയിലെ ചികാലിം ഗ്രാമത്തിൽ നടത്തിയ റെയ്ഡിലാണ് 4.32 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ചോക്ലേറ്റുകളിലും കാപ്പി പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ.
ഗോവയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടകളിലൊന്നാണിത്. മയക്കുമരുന്നിന്റെ ഉറവിടം അറിയാൻ ഇവരെ ചോദ്യംചെയ്യുന്നുണ്ടെന്നും പിടിയിലായ യുവതി അടുത്തിടെ തായ്ലൻഡ് സന്ദർശിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
പിടിയിലായ യുവതിക്കും ഭർത്താവിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇരുവരും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.