പുതുവര്‍ഷത്തെ ഗ്ലാമറായി വരവേല്‍ക്കാന്‍ റായ് ലക്ഷ്മി; ഇത് അല്‍പം കടന്നു പോയില്ലേ…

lakshmi1

ഗ്ലാമറിന്റെ കാര്യത്തില്‍ ആര്‍ക്കുമുമ്പിലും തോറ്റുകൊടുക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് തെന്നിന്ത്യന്‍ താരസുന്ദരി റായ്‌ലക്ഷ്മി പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്. സിനിമാ തിരക്കുകള്‍ക്കിടയിലും കടല്‍ തീരത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കാന്‍ നടി സമയം കണ്ടെത്തി.  റായ് ലക്ഷ്മിയുടെ അതീവ ഗ്ലാമറസായ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളില്‍ നായികയായ ശേഷം ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് ലക്ഷ്മി. ദീപക് ശിവാദാസാനി സംവിധാനം ചെയ്യുന്ന ജൂലി 2 വിലെ നായിക ലക്ഷ്മിയാണ്. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം അകീരയില്‍ ലക്ഷ്മി ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. എന്തായാലും ലക്ഷ്മിയുടെ പുതിയ ലുക്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട മട്ടാണ്. ആയിരക്കണക്കിന് ലൈക്കുകളാണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്.

lakshmi4 lakshmi2

lakshmi3

Related posts