സി​പി​എം നേ​താ​വി​നെ​തി​രാ​യ മി​ച്ച​ഭൂ​മി കേ​സ്; തെ​ളി​വ് സ്വീ​ക​രി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്തു​ക​ളി

കോ​ഴി​ക്കോ​ട്: സി​പി​എം നേ​താ​വ് ജോ​ർ​ജ് എം. ​തോ​മ​സി​നെ​തി​രാ​യ മി​ച്ച​ഭൂ​മി​ക്കേ​സി​ൽ പ​രാ​തി​ക്കാ​രി​ൽനി​ന്ന് തെ​ളി​വ് സ്വീ​ക​രി​ക്കാ​തെ ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്തു​ക​ളി.

തോ​ട്ടു​മു​ക്ക​ത്തെ ഭൂ​മി​യി​ൽ തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രാ​തി​ക്കാ​രി​ല്‍നി​ന്ന് തെ​ളി​വ് സ്വീ​ക​രി​ക്കാ​തെ മു​ങ്ങാ​ന്‍ ശ്ര​മി​ച്ച​ത്. പ​രാ​തി​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ രേ​ഖ​ക​ൾ സ്വീ​ക​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി.

മി​ച്ച​ഭൂ​മി​യെ​ന്ന് 2000ല്‍ ലാ​ൻ​ഡ് ബോ​ർ​ഡ് ക​ണ്ടെ​ത്തു​ക​യും തി​രി​ച്ചു​പി​ടി​ക്കാ​ൻ 2003ൽ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്ത കേ​സി​ലാ​ണ് താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്തു​ക​ളി.

മി​ച്ച​ഭൂ​മി​യാ​യ 16 ഏ​ക്ക​ർ 40 സെ​ന്‍റ് സ്ഥ​ലം ജോ​ർ​ജ് എം. ​തോ​മ​സ് കൈ​വ​ശം വ​ച്ചെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. ഈ ​ഭൂ​മി​യി​ൽ ത​ന്നെ​യാ​ണ് ജോ​ർ​ജ് എം ​തോ​മ​സ് വീ​ട് വ​ച്ച് താ​മ​സി​ക്കു​ന്ന​തും.

പ​രി​ശോ​ധ​ന​യ്ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തു​മ്പോ​ൾ പ​രാ​തി​ക്കാ​രോ​ട് തെ​ളി​വ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ർ​ദേശ​മാ​ണ് ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ​ത്.

ഇ​തു​പ്ര​കാ​രം രേ​ഖ​ക​ളു​മാ​യെ​ത്തി​യ പ​രാ​തി​ക്കാ​രെ കാ​ണാ​നോ, അ​വ​രു​ടെ ഭാ​ഗം കേ​ൾ​ക്കാ​നോ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല. ഓ​ത​റൈ​സ്ഡ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ പ​രാ​തി​ക്കാ​രു​ടെ മു​ന്നി​ൽ​പ്പെ​ടാ​തെ കാ​റി​ൽ​ക്ക​യ​റി മ​ട​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Related posts

Leave a Comment