‘ലിയോ’ ആദ്യ പ്രദർശനം കേരളത്തിൽ; തമിഴ്നാട്ടിൽ പുലർച്ചെ ഷോയില്ല;ആവേശത്തിൽ ദളപതി ആരാധകർ

വി​ജ​യ് ചി​ത്ര​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് സി​നി​മ ലോ​കം. ഒ​ക്ടോ​ബ​ർ 19നാ​ണ് പു​തി​യ വി​ജ​യ് ചി​ത്രം ലി​യോ തീ​യ​റ്റ​റി​ലെ​ത്തു​ന്ന​ത്. 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വി​ജ​യ്ക്കൊ​പ്പം തൃ​ഷ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ലി​യോ.

ലി​യോ​യു​ടെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത് മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത നി​ര്‍​മാ​താ​ക്ക​ളാ​യ ശ്രീ ​ഗോ​കു​ലം മൂ​വി​സാ​ണ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

ലി​യോ​യു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​നം കേ​ര​ള​ത്തി​ലാ​ണ്. ഒ​ക്ടോ​ബ​ര്‍ 19ന് ​പു​ല​ര്‍​ച്ചെ നാ​ല് മ​ണി മു​ത​ല്‍ ആ​ദ്യ ഷോ ​തു​ട​ങ്ങും.  4 Am, 7.15 Am, 10 .30 Am, 2 Pm , 5.30 Pm, 9 PM, 11.59 Pm എ​ന്നി​ങ്ങ​നെ​യാ​ണ് കേ​ര​ള​ത്തി​ൽ ലി​യോ​യു​ടെ പ്ര​ദ​ർ​ശ​ന സ​മ​യം.

അ​തേ​സ​മ​യം മി​ഴ്നാ​ട്ടി​ല്‍ ഒ​ൻ​പ​ത് മ​ണി​ക്കാ​കും ആ​ദ്യ ഷോ. ​അ​ജി​ത്ത് നാ​യ​ക​നാ​യി എ​ത്തി​യ ‘തു​നി​വ്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നി​ടെ ഒ​രു ആ​രാ​ധ​ക​ൻ മ​ര​ണ​പ്പെ​ട്ട ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ നാ​ല് മ​ണി ഷോ​യ്ക്ക് സ​ർ​ക്കാ​ർ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി.

അ​തി​നാ​ൽ കേ​ര​ള​ത്തി​ലാ​ണ് ലി‌​യോ​യു​ടെ ആ​ദ്യ ഷോ. ​കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക​ളാ​യ പാ​ല​ക്കാ​ട്, ഇ​ടു​ക്കി, കൊ​ല്ലം,തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ആ​രാ​ധ​ക​ർ പു​ല​ർ​ച്ചെ​യു​ള്ള ഷോ ​കാ​ണാ​ൻ എ​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

Related posts

Leave a Comment