വ​നി​താ എ​സ്ഐ​യു​ടെ മു​ടി​കു​ത്തി​ന് പി​ടി​ച്ച് ക​റ​ക്കി; പു​റ​ത്തി​നി​ട്ട് മു​ട്ട​ൻ ഇ​ടി​യും; നി​യ​മം ന​ട​പ്പാ​ക്കാ​നെ​ത്തി​യ എ​സ്ഐ​​യോ​ട് പ്ര​തി കാ​ട്ടി​യ​ത് കൊ​ടുംക്രൂ​ര​ത; സിനിമയെ വെല്ലുന്ന സംഭവം ഇങ്ങനെ

എ​രു​മേ​ലി: വാ​റ​ണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ  വ​നി​താ എ​സ്‌​ഐ​ക്ക് മ​ര്‍​ദ്ദ​നം. എ​സ്‌​ഐ ശാ​ന്തി കെ.​ബാ​ബു​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ എ​ലി​വാ​ലി​ക്ക​ര സ്വ​ദേ​ശി കീ​ച്ചേ​രി​ല്‍ വി.​ജി.​ശ്രീ​ധ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ​രു​മേ​ലി എ​ലി​വാ​ലി​ക്ക​ര​യി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. 2013ല്‍ ​അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​റ​സ്റ്റ് വാ​റ​ണ്ട് ന​ട​പ്പാ​ക്കാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തിന് നേരെ  പ്ര​തി അതിക്രമം  നടത്തുകയായിരുന്നു.

പ്രതി ശ്രീധരന് വീ​ടി​ന​ക​ത്തു ക​യ​റി വാ​തി​ല​ട​യ്ക്കാ​ന്‍ ശ്ര​മി​ച്ചു. വാ​തി​ല്‍ ത​ള​ളി​ത്തു​റ​ക്കാ​ന്‍ പൊ​ലീ​സും ശ്ര​മി​ച്ച​തോ​ടെ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

ഇ​തി​നി​ട​യി​ല്‍ വ​നി​താ എ​സ്‌​ഐ​യെ ഇ​യാ​ള്‍ മു​ടി​ക്ക് കു​ത്തി​പ്പി​ടി​ക്കു​ക​യും പു​റ​ത്ത് ഇ​ടി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ക്ര​മാ​സ​ക്ത​നാ​യ പ്ര​തി​യെ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് പോ​ലീ​സ് പി​ന്നീ​ട് കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്.

പ്ര​തി അ​യ​ല്‍​വാ​സി​ക​ളു​മാ​യി നി​ര​ന്ത​രം പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ ഇ​യാ​ളെ അ​ന്വേ​ഷി​ച്ചെ​ത്തി​യ പൊ​ലീ​സു​കാ​ര്‍​ക്കു നേ​രെ നാ​യ​യെ അ​ഴി​ച്ചു​വി​ട്ട സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

എ​സ്‌​ഐ​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment