ലൈറ്റ് മെട്രോ പദ്ധതി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച പ്രശ്നങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. കെ.മുരളീധരൻ നൽകിയ നോട്ടീസാണ് സ്പീക്കർ തള്ളിയത്. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

അതിനിടെ, ഇ. ശ്രീധരനെ സർക്കാർ അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശ്രീധരനെ അപമാനിച്ച് ഇറക്കിവിട്ടതാണെന്നും സർ‌ക്കാർ കൗശത്തോടെ കാര്യങ്ങൾ നീക്കുകയാണെന്നും കുറ്റപ്പെടുത്തിയ ചെന്നിത്തല സർക്കാർ അഴിമതിക്കുവേണ്ടിയാണോ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേർത്തു.

Related posts