ആൺസിംഹത്തിന്‍റെ പേര് ‘അക്ബർ’, പെൺസിംഹത്തിന്‍റെ പേര് ‘സീത’; ഇരുവരേയും ഒരുമിച്ച് പാർപ്പിക്കുന്നതിനെതിരേ വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത്

കൊ​ൽ​ക്ക​ത്ത: സി​ലി​ഗു​ഡി സ​ഫാ​രി പാ​ർ​ക്കി​ലെ ആ​ൺ​സിം​ഹ​ത്തെ​യും പെ​ൺ​സിം​ഹ​ത്തെ​യും ഒ​ന്നി​ച്ച് പാ​ർ​പ്പി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് കൊ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യി​ൽ. കൊ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യു​ടെ ജ​ൽ​പൈ​ഗു​രി ബെ​ഞ്ചി​ന് മു​ന്നി​ലാ​ണ് വി​ചി​ത്ര ഹ​ർ​ജി എ​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ലൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​നു​ള്ള ഇ​വ​രു​ടെ കാ​ര​ണ​മാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​മാ​കു​ന്ന​ത്. 

ആ​ൺ​സിം​ഹ​ത്തി​ന്‍റെ പേ​ര് അ​ക്ബ​ർ എ​ന്നും പെ​ൺ​സിം​ഹ​ത്തി​ന്‍റെ പേ​ര് സീ​ത​യെ​ന്നു​മാ​ണ്. അ​തി​നാ​ൽ ഇ​രു​വ​രേ​യും ഒ​രു​മി​ച്ച് താ​മ​സി​പ്പി​ക്ക​രു​തെ​ന്നാ​ണ് വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വ​നം വ​കു​പ്പി​ന്‍റെ ഈ ​ന​ട​പ​ടി ഹി​ന്ദു​മ​ത​ത്തെ അ​പ​മാ​നി​ക്കു​ന്നു​ എന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ത്രി​പു​ര​യി​ലെ സെ​പാ​ഹി​ജാ​ല പാ​ർ​ക്കി​ൽ നി​ന്ന് സിം​ഹ​ങ്ങ​ളെ സി​ലി​ഗു​ഡി സ​ഫാ​രി പാ​ർ​ക്കി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ഈ ​മാ​സം 20ന് ​കേ​സ് പ​രി​ഗ​ണി​ക്കും. വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ ബം​ഗാ​ൾ ഘ​ട​ക​ത്തി​ന്‍റേ​താ​ണ് ഹ​ർ​ജി. ഫെ​ബ്രു​വ​രി 16നാ​ണ് ജ​സ്റ്റി​സ് സോ​ഗ​ത ഭ​ട്ടാ​ചാ​ര്യ​യ്ക്ക് മു​ന്നി​ലേ​ക്ക് വി​എ​ച്ച്പി ഹ​ർ​ജി​യു​മാ​യി എ​ത്തി​യ​ത്.

എ​ന്നാ​ൽ പാ​ർ​ക്കി​ലെ മൃ​ഗ​ങ്ങ​ളു​ടെ പേ​രു​ക​ൾ മാ​റ്റാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സ​ഫാ​രി പാ​ർ​ക്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പാ​ർ​ക്കി​ലെ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ സിം​ഹ​ങ്ങ​ൾ​ക്ക് പേ​രു​ണ്ടെ​ന്നാ​ണ് ബം​ഗാ​ൾ വ​നം​വ​കു​പ്പ് വി​ശ​ദ​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന വ​നം​വ​കു​പ്പി​നേ​യും ബം​ഗാ​ൾ സ​ഫാ​രി പാ​ർ​ക്കി​നേ​യും എ​തി​ർ ക​ക്ഷി​ക​ളാ​ക്കി​യാ​ണ് വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ ഹ​ർ​ജി.

Related posts

Leave a Comment