ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പ്; കോട്ടയത്ത് ഈ ​വ​ര്‍​ഷം”ആ​പ്പി​ൽ’ ആ‍​യ​ത് 1427 പേ​ർ


കോ​ട്ട​യം: ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യി ഈ ​വ​ര്‍​ഷം പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യെ​ത്തി​യ​ത് 1427 പേർ. സൈ​ബ​ര്‍ ലോ​ണ്‍ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു പ​രാ​തി​പ്പെ​ടാ​നു​ള്ള 1930 (നാ​ഷ​ന​ല്‍ ക്രൈം ​റി​പ്പോ​ര്‍​ട്ടിം​ഗ് പോ​ര്‍​ട്ട​ലി​ന്‍റെ ന​മ്പ​ര്‍) എ​ന്ന ന​മ്പ​രി​ലാ​ണ് ഇ​ത്ര​യും പ​രാ​തി​ക​ളെ​ത്തി​യ​ത്.

2022ല്‍ 1340 ​പ​രാ​തി​ക​ളും 2021ല്‍ 1400 ​പ​രാ​തി​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. പ​രാ​തി​ക​ളി​ല്‍ പ​റ​ഞ്ഞ ആ​പ്പു​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഫോ​ണ്‍ ന​മ്പ​റു​ക​ളും പ​രി​ശോ​ധി​ച്ചു തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ല്‍ ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യി ദ​മ്പ​തി​ക​ള്‍ കു​ട്ടി​ക​ളെ കൊ​ന്ന് സ്വ​യം ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​നു​ശേ​ഷം പോ​ലീ​സ് 72 ആ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

പ​ണം കൈ​മാ​റി​യ ആ​പ്പു​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ത്തു. ദേ​ശീ​യ​ത​ല​ത്തി​ല്‍ രൂ​പീ​ക​രി​ച്ച പോ​ര്‍​ട്ട​ല്‍ വ​ഴി​യാ​ണ് ആ​പ്പ് സ്റ്റോ​ര്‍, പ്ലേ ​സ്റ്റോ​ര്‍, വെ​ബ് സൈ​റ്റു​ക​ള്‍ എ​ന്നി​വ​യ്ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ചു ന​ട​പ​ടി​ക്കാ​യി പോ​ര്‍​ട്ട​ലി​ലേ​ക്കു കൈ​മാ​റും.

നി​ര​വ​ധി ആ​ളു​ക​ള്‍ ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പി​നു ഇ​ര​യാ​കു​ന്നു​ണ്ടെ​ങ്കി​ലും ആ​ത്മ​ഹ​ത്യ​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ​യാ​ണു പ​രാ​തി​ക്കാ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ച​ത്.

ലോ​ണ്‍ ആ​പ്പ് കേ​സു​ക​ളി​ല്‍ ഇ​തു​വ​രെ ര​ണ്ട് എ​ഫ്ഐ​ആ​ര്‍ മാ​ത്ര​മാ​ണ് റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ് പ​റ​യു​ന്നു.

എ​റ​ണാ​കു​ള​ത്തും വ​യ​നാ​ട്ടി​ലും. ക​ഴി​ഞ്ഞ ദി​വ​സം ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പു​ക​ള്‍ അ​റി​യി​ക്കാ​ന്‍ 9497980900 എ​ന്ന ന​മ്പ​ര്‍ പോ​ലീ​സ് ന​ല്‍​കി​യി​രു​ന്നു.

300 പേ​ര്‍ ന​മ്പ​റി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. ഇ​തി​ല്‍ അ​ഞ്ചു സം​ഭ​വ​ങ്ങ​ള്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി കൈ​മാ​റി. മ​റ്റു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു വ​രു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ർ

Related posts

Leave a Comment