മദ്യലഹരിയിൽ പിതാവിനെ അടിച്ച് കൊന്നു; മകൻ പോലീസ് പിടിയിൽ

മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്നയാൾ പോലീസ് പിടിയിൽ. ​വെ​ള്ളി​യാ​ഴ്ച  രാ​ത്രി അ​ന്തു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ശു​ക്ലാ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ  ഇ​ൻ​സ്പെ​ക്ട​ർ ജി​തേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മ​ക​ൻ വി​നോ​ദ് ശു​ക്ല വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ഗ​ദം​ബ പ്ര​സാ​ദ് ശു​ക്ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. 

തു​ട​ർ​ന്ന് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ നി​ന്ന് ഡോ​ക്ട​ർ​മാ​ർ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം എ​സ്ആ​ർ​എ​ൻ പ്ര​യാ​ഗ്രാ​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. പി​ന്നീ​ട് ജ​ഗ​ദം​ബ ശു​ക്ല മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യും വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പ്ര​തി​യാ​യ മ​ക​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പോലീസ് പ​റ​ഞ്ഞു.

 

Related posts

Leave a Comment