ലോക്ക്ഡൗൺ ഇളവിൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്; സ​ത്യ​വാ​ങ്മൂ​ലം ഇ​ല്ലാ​ത്ത​വ​രെ കു​രു​ക്കി പോ​ലീ​സ്


തൃ​ശൂ​ർ: ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ളെ​ത്തു​ട​ർ​ന്ന് ഇ​ന്നു ന​ഗ​ര​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്. ടെ​ക്സ്റ്റൈ​ൽ​സ്, ജ്വ​ല്ല​റി, ഫു​ട് വെ​യ​ർ തു​ട​ങ്ങി​യ ഷോ​റൂ​മു​ക​ൾ​ക്കു തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നാ​ൽ ഇ​ത്ത​രം ഷോ​റൂ​മു​ക​ളി​ലേ​ക്ക് ഇ​ട​പാ​ടു​കാ​ർ എ​ത്തി.

വി​വാ​ഹാ​വ​ശ്യ​ത്തി​നു​ള്ള ഇ​ട​പാ​ടു​കാ​രാ​ണ് ഏ​റേ​യും എ​ത്തി​യ​ത്.നാ​ളേ​യും ഞാ​യ​റാ​ഴ്ച​യും ട്രി​പ്പി​ൾ ലോ​ക് ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നി​രി​ക്കേ​യാ​ണ് ഇ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു ന​ൽ​കി​യ​ത്.

ഈ​യാ​ഴ്ച ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ടെ​ക്സ്റ്റൈ​ൽ​സ്, ജ്വ​ല്ല​റി ഷോ​റൂ​മു​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.പ​ല​ച​ര​ക്കു ക​ട​ക​ളി​ലും പ​ച്ച​ക്ക​റി വ്യാ​പാ​ര​ശാ​ല​ക​ളി​ലു​മെ​ല്ലാം ഇ​ന്നു തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

ഇ​തേ​സ​മ​യം, യാ​ത്ര​ക്കാ​രു​ടേ​യും വാ​ഹ​ന​ങ്ങ​ളു​ടേ​യും ബാ​ഹു​ല്യം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് പെ​ടാ​പാ​ടു​പെ​ട്ടു. പോ​ലീ​സ് ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ചു​രു​ക്കം ചി​ല വാ​ഹ​ന​ങ്ങ​ളെ മാ​ത്രം ത​ട​ഞ്ഞു പ​രി​ശോ​ധി​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

സ​ത്യ​വാ​ങ്മൂ​ലം ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത​വ​രി​ൽ​നി​ന്ന് എ​ഴു​തി വാ​ങ്ങി​ക്കു​ക​യും ത​ർ​ക്കി​ച്ച​വ​ർ​ക്കെ​തി​രേ പി​ഴ​ചു​മ​ത്തു​ക​യോ കേ​സെ​ടു​ക്കു​ക​യോ ചെ​യ്തു.

 

Related posts

Leave a Comment