രാ​ജ്യ​ത്ത് കോ​വി​ഡി​ൽ ഇ​ന്നും ആ​ശ്വാ​സ​ക​ണ​ക്ക്; രോ​ഗി​ക​ൾ 91,702 മ​ര​ണം 3,403


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്നും കു​റ​വ്. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണ്.

24 മ​ണി​ക്കൂ​റി​നി​ടെ 91,702 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.എ​ന്നാ​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 3,403 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ട്. രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 11,21,671 ആ​ണ്.

1,34,580 ല​ക്ഷം പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തു​വ​രെ 3,63,079 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ല​വി​ൽ 24,60,85,649 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment