‍ഒൻപതാം ദിവസവും തുടരുന്ന  ലോ​റി​സ​മ​രത്തിൽ പ്ര​തി​സ​ന്ധി​യിലായി  ഹോ​ട്ട​ലു​ക​ൾ ; പച്ചക്കറികൾക്ക് വില കുതിച്ചുയരുന്നു

തൃ​ശൂ​ർ: ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന ലോ​റി​സ​മ​രം മൂ​ലം പ​ച്ച​ക്ക​റി​ക​ൾ​ക്കും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത് ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും പ​ച്ച​ക്ക​റി​ക​ളൊ​ന്നും വ​രാ​ത്ത​തി​നാ​ൽ കേ​ര​ള വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​ക​ളു​ടേ​യും മു​ട്ട അ​ട​ക്ക​മു​ള്ള മ​റ്റ് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഹോ​ട്ട​ൽ മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം.

ലോ​റി സ​മ​രം പി​ൻ​വ​ലി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ​കു​ട്ടി​ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ഗം കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

​യോഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ൽ ട്ര​ഷ​റ​ർ കെ. ​പി. ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​കെ. പ്ര​കാ​ശ്, പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, വി​വി​ധ സം​സ്ഥാ​ന​ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts