പ്രണയാഭ്യർഥന നിരസിച്ച വി​ദ്യാ​ര്‍​ഥി​നി​യെ വെട്ടി വീഴ്ത്തി; കൈ ​ഞ​ര​മ്പ് മു​റി​ച്ച നി​ല​യി​ല്‍ പാലക്കാട് സ്വദേശിയായ യുവാവ്  വഴിയരികിൽ; മൂന്നാറിലെ സംഭവം ഇങ്ങനെ… 

ഇ​ടു​ക്കി: മൂ​ന്നാ​റി​ല്‍ ടി​ടി​സി വി​ദ്യാ​ര്‍​ഥി​നി​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ കൈ ​ഞ​ര​മ്പ് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

പാ​ല​ക്കാ​ട് സ്വ​ദേ​ശി ആ​ല്‍​ബി​നെ​യാ​ണ് മൂ​ന്നാ​ര്‍ സി​എ​സ്‌​ഐ പ​ള്ളി​യ്ക്കു സ​മീ​പം കൈ​യു​ടെ ഞ​ര​മ്പ് മു​റി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വി​നെ മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ മൂ​ന്നാ​റി​ലെ ടൂ​റി​സ്റ്റ് ഗൈ​ഡു​മാ​രാ​ണ് പ​ള്ളി​ക്ക് സ​മീ​പം യു​വാ​വി​നെ ക​ണ്ട​ത്. തു​ട​ര്‍​ന്ന് എ​സ്‌​ഐ കെ.​ഡി. മ​ണി​യ​നെ വി​വ​ര​മ​റി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി​യാ​ണ് പ്ര​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

പാ​ല​ക്കാ​ട് കോ​ഴി​പ്പാ​റ ഇ​ട്ടി​പു​ര​ത്ത് ആ​ല്‍​ബ​ര്‍​ട്ടി​ന്‍റെ മ​ക​ള്‍ പ്രി​ന്‍​സി​യെ ആ​ണ് ഇ​യാ​ള്‍ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ വെ​ട്ടി​യ ശേ​ഷം പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ഴ​യ മൂ​ന്നാ​ര്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന പ്രി​ന്‍​സി സ്‌​കൂ​ള്‍ ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​മാ​യ നി​ര്‍​മ​ല ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​കും​വ​ഴി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ല്‍​വാ​സി​യാ​യ ആ​ല്‍​ബി​ന്‍ മൂ​ന്നാ​റി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Related posts

Leave a Comment