വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി  വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ച്ച കൂ​മ​ൻ ജോ​ളി പി​ടി​യി​ൽ; രക്ഷപ്പെടാൻ കൂമനെ കടിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സംഭവിച്ചത്…


മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തി​രൂ​രി​ൽ പു​ല​ർ​ച്ചെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന മോ​ഷ്ടാ​വി​നെ പോ​ലി​സ് പി​ടി​കൂ​ടി.

തി​രൂ​ർ കി​ഴ​ക്കേ അ​ങ്ങാ​ടി ആ​ല​പ്പാ​ട​ൻ വീ​ട്ടി​ൽ ജോ​ഷി​യു​ടെ ഭാ​ര്യ സീ​മ​യു​ടെ ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി കൂ​മ​ൻ ജോ​ളി​യെ​ന്ന് വി​ളി​ക്കു​ന്ന മ​ല​യാ​റ്റൂ​ർ നീ​ലേ​ശ്വ​രം സ്വ​ദേ​ശി പു​തു​ശേ​രി വീ​ട്ടി​ൽ ജോ​ളി വ​ർ​ഗീ​സി​നെ (44)) വി​യ്യൂ​ർ പോ​ലീ​സും സി​റ്റി ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 24ന് ​പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​ടു​ക്ക​ള​യി​ൽ ച​ക്ക വെ​ട്ടി ഒ​രു​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യെ പു​റ​കി​ൽ നി​ന്നും മു​ഖം പൊ​ത്തി​പ്പി​ടി​ച്ച് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

മാ​ല പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​വി​ന്‍റെ വി​ര​ലി​ൽ വീ​ട്ട​മ്മ ക​ടി​ക്കു​ക​യും വി​ര​ൽ വ​ലി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യു​ടെ ഒ​രു പ​ല്ല് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

പ​രി​സ​ര​ത്തെ സിസിടിവി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലി​സ് മു​ന്പും പ​ല കേ​സു​ക​ളി​ലും പ്ര​തി​യാ​യ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യു​ക​യും,

ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് ഒ​ടു​വി​ൽ വ​ല​യി​ൽ കു​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ക​വ​ർ​ച്ച​ക്ക് ശേ​ഷം പ​രി​സ​ര​ത്ത് ത​ന്നെ ചു​റ്റി​ക്ക​റ​ങ്ങി​യ മോ​ഷ്ടാ​വ് തി​രൂ​ർ പ​ള്ളി​യി​ൽ രാ​വി​ലെ കു​ർ​ബാ​ന​ക്ക് എ​ത്തി​യ​വ​ർ​ക്കി​ട​യി​ലൂ​ടെ ആ​ർ​ക്കും സം​ശ​യം തോ​ന്നി​പ്പി​ക്കാ​തെ ന​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു.

 

Related posts

Leave a Comment