രാവിലെ ലോട്ടറി ടിക്കറ്റെടുത്തു; വെെകുന്നേരം 50 ല​ക്ഷം സ്വന്തം

കോ​ട്ട​യം: ഭാ​ഗ്യ​ദേ​വ​ത ക​നി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു മൂ​ല​വ​ട്ടം തു​രു​ത്തു​മ്മേ​ൽ താ​ഴ​വ​ന മ​റ്റ​ത്തി​ൽ കെ.​സി. കു​ട്ട​നും കു​ടും​ബ​വും. ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത ഓ​ണം ബ​ന്പ​റി​ന്‍റെ ര​ണ്ടാം സ​മ്മാ​ന​മാ​യ 50 ല​ക്ഷം രൂ​പ​യാ​ണു ഇ​വ​ർ​ക്കു ല​ഭി​ച്ച​ത്. ദി​വ​സ​ങ്ങ​ളാ​യി ഓ​ണം ബ​ന്പ​റി​ന്‍റെ വി​ല്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു കു​ട്ട​ൻ ടി​ക്ക​റ്റ് എ​ടു​ത്ത​ത്.

വൈ​കു​ന്നേ​ര​ത്തോ​ടെ സ​മ്മാ​നം ല​ഭി​ച്ച​താ​യു​ള്ള സ​ന്തോ​ഷ വാ​ർ​ത്ത​യാ​ണു ഇ​വ​രെ തേ​ടി​യെ​ത്തി​യ​ത്.
ഒ​ട്ടു​മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഭാ​ഗ്യം പ​രീ​ക്ഷി​ക്കാ​നാ​യി ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കു​ന്ന​യാ​ളാ​യി​രു​ന്നു കു​ട്ട​ൻ. ഓ​ണം ബ​ന്പ​ർ പു​റ​ത്തി​റ​ക്കി​യ ദി​വ​സം മു​ത​ൽ ടി​ക്ക​റ്റ് എ​ടു​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ​യാ​ണ് ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. 10ദി​വ​സ​ത്തെ തു​ക കൂ​ട്ടി​വ​ച്ചാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​ത്. മൂ​ല​വ​ട്ടം പ്ര​ദേ​ശ​ത്ത് ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന സു​ദേ​വ​നി​ൽ നി​ന്നാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​ത്.

താ​ൻ വി​റ്റ ടി​ക്ക​റ്റി​നു സ​മ്മാ​നം അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നു അ​റി​ഞ്ഞ സു​ദേ​വ​ൻ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​ട്ട​ന്‍റെ വീ​ട്ടി​ലെ​ത്തി. ഉ​ട​ൻ ത​ന്നെ അ​യ​ൽ​വാ​സി​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​രി​ശോ​ധി​ച്ച് സ​മ്മാ​നം അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നു ഉ​റ​പ്പി​ച്ചു. തു​ട​ർ​ന്നു പ​ള്ളം എ​സ്ബി​ടി​യി​ൽ ലോ​ട്ട​റി ടി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ചു.

അ​മ്മ ത​ങ്ക​മ്മ​യും, ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി, മ​ക്ക​ളാ​യ ടി.​കെ ആ​തി​ര​യും, ടി.​കെ അ​നി​ല​യും, ടി.​കെ അ​നീ​ഷും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പം മൂ​ല​വ​ട്ടം തു​രു​ത്തു​മ്മേ​ൽ ചി​റ​യി​ലെ കൊ​ച്ചു വീ​ട്ടി​ലാ​ണ് കു​ട്ട​ൻ താ​മ​സി​ക്കു​ന്ന​ത്. ക​ട​ങ്ങ​ളെ​ല്ലാം വീ​ട്ടി​യ​ശേ​ഷം വീ​ട് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് കു​ട്ട​ന്‍റെ ആ​ഗ്ര​ഹം.

Related posts