കാമുകന് മറ്റൊരാളുമായി ബന്ധം, വീട് മുഴുവനും ‘നാറ്റിച്ച്’ യുവതി ഇറങ്ങിപ്പോയി; തേക്കുന്നവർക്ക് ഇതൊരു പാഠമാകട്ടേയെന്ന് സോഷ്യൽ മീഡിയ

ജീ​വ​നോ​ളം സ്നേ​ഹി​ച്ച പ​ങ്കാ​ളി ച​തി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും മ​നു​ഷ്യ​നെ ത​ള​ർ​ത്തി​ക്ക​ള​യാ​റു​ണ്ട്. ചി​ല​ർ അ​തി​ൽ നി​ന്നും വേ​ഗ​ത്തി​ൽ ക​ര​ക​യ​റാ​റു​ണ്ട്. മ​റ്റു ചി​ല​രാ​ക​ട്ടെ നി​രാ​ശ​യു​ടെ കൊ​ടു​മു​ടി​യി​ലേ​ക്ക് വീ​ഴാ​റു​മു​ണ്ട്. എ​ന്നാ​ൽ ത​ന്നെ ച​തി​ച്ച പ്ര​തി​ശ്രു​ത​വ​ര​ന് മു​ട്ട​ൻ പ​ണി കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് ജാ​മി എ​ന്ന യു​വ​തി. നി​രാ​ശാ കാ​മു​കി ആ​യി ന​ട​ക്കാ​നൊ​ന്നും ത​ന്നെ​ക്കി​ട്ടി​ല്ലെ​ന്നാ​ണ് യു​വ​തി​യു​ടെ ഭാ​ഗം.

ടി​ക്ടോ​ക്കി​ലാ​ണ് ത​ന്‍റെ പ്ര​തി​ശ്രു​ത​വ​ര​നാ​യി​രു​ന്ന ആ​ൾ ച​തി​ച്ച കാ​ര്യം ജാ​മി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ത​ന്നെ തേ​ച്ചി​ട്ട് പോ​യ​വ​നോ​ട് വ​ള​രെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് പ​ക​രം ചോ​ദി​ച്ച​തെ​ന്നും യു​വ​തി പ​റ​ഞ്ഞു.

പ്ര​തി​ശ്രു​ത​വ​ര​നാ​യി​രു​ന്ന യു​വാ​വി​ന് മ​റ്റ് ബ​ന്ധ​മു​ണ്ട് എ​ന്ന് ഇ​വ​ർ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, നി​യ​മ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​നോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​യാ​ളെ സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ അ​പ​മാ​നി​ക്കാ​നോ ജാ​മി​ക്ക് താ​ൽ​പ​ര്യം ഇ​ല്ലാ​യി​രു​ന്നു. അ​തി​നു പ​ക​രം ആ​രും അ​ധി​കം ചി​ന്തി​ക്കാ​ത്ത ഒ​രു കാ​ര്യ​മാ​ണ് ജാ​മി ചെ​യ്ത​ത്.

ത​ന്‍റെ പ​ങ്കാ​ളി മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന് അ​റി​ഞ്ഞ നി​മി​ഷം അ​യാ​ൾ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന അ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും യു​വ​തി ഇ​റ​ങ്ങി. ഇ​റ​ങ്ങും മു​മ്പ് ഫ്രോ​സ​ൺ ചെ​യ്ത മീ​ൻ വീ​ടി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ളി​പ്പി​ച്ചു വ​യ്ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ടു​ള്ള കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ? അ​യാ​ൾ വീ​ടി​നു​ള്ളി​ൽ ക​യ​റു​മ്പോ​ഴേ​ക്കും വീ​ട് മു​ഴു​വ​നും നാ​റി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ടാ​കു​മ​ല്ലോ? എ​ന്നാ​ൽ, എ​വി​ടെ നി​ന്നാ​ണ് ഈ ​മ​ണം വ​രു​ന്ന​ത് എ​ന്ന് അ​യാ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​നും പ​റ്റി​ല്ലെ​ന്നു​മാ​ണ് യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

യു​വ​തി​യു​ടെ വീ​ഡി​യോ വ​ള​രെ വേ​ഗ​ത്തി​ൽ വൈ​റ​ലാ​യി. യു​വ​തി ചെ​യ്ത​ത് പൊ​ളി​ച്ചു എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്. തേ​ച്ചി​ട്ട് പോ​കു​ന്ന എ​ല്ലാ​വ​ർ​ക്കും ഇ​തൊ​രു പാ​ഠ​മാ​ക​ട്ടേ എ​ന്നാ​ണ് വീഡിയോ കണ്ടവർ ​പറ​ഞ്ഞ​ത്.

Related posts

Leave a Comment