റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷം; പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പെ​ട്രോ​ൾ ഊ​റ്റു​ന്നെന്ന് വ്യാ​പ​ക പ​രാ​തി

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പെ​ട്രോ​ൾ ഊ​റ്റു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ സ​മ​യ​ത്തു വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പെ​ട്രോ​ൾ ഊ​റ്റു​ന്ന​തു യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു​ക​ള‍​യു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ജാ​സ് വ​ട​ക്കേ​ടം, ശ്രീ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​മെ​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​നി​ൽ നി​ർ​മാ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ പാ​ർ​ക്കിം​ഗി​നു സ്ഥ​ല​പ​രി​മി​തി​യു​ണ്ട്. സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വ​ഴി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ​ക്കു വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യേ​ണ്ടി വ​രു​ന്നു. ഈ ​സാ​ഹ​ച​ര്യം മോ​ഷ്ടാ​ക്ക​ൾ മു​ത​ലെ​ടു​ക്കു​ക​യാ​ണ്. പ​ഴ​യ റെ​യി​ൽ​വെ സ്റ്റേ​ഷ​നും പ​രി​സ​ര​വും കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്.

വി​ജ​ന​മാ​യ ഇ​വി​ടം രാ​ത്രി​യും പ​ക​ലും സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്. സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ എ​ത്താ​ത്ത സ​മ​യ​ങ്ങ​ളി​ലും രാ​ത്രി വൈ​കി​യും നി​ല​വി​ലു​ള്ള റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ ദീ​ർ​ഘ​നേ​രം കി​ട​ക്കു​ന്ന​തു സം​ശ​യാ​സ്പ​ദ​മാ​ണ്. മ​ദ്യ​പാ​ന​വും മ​യ​ക്കു​മ​രു​ന്നു കൈ​മാ​റ്റ​വു​മൊ​ക്കെ ഇ​വി​ടെ ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment